p

ഓച്ചിറ: തിരുവനന്തപുരത്ത് നടന്ന പട്ടികജാതി സംഗമത്തിൽ വച്ച് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് നിവേദനം നൽകി കേരള തണ്ടാൻ മഹാസഭ.സമുദായ ആചാര്യൻ കുഞ്ഞൻ വെളുമ്പന്റെ പേരിൽ സ്റ്റഡി സെന്റർ/വിദ്യാഭ്യാസ ഗവേഷണ കേന്ദ്രവും 10കോടി രൂപ ഫണ്ടും അനുവദിക്കുക,ദേശീയ പട്ടികജാതി കമ്മിഷൻ അംഗമായി സമുദായ അംഗത്തെ പരിഗണിക്കുക,മരം കയറ്റ തൊഴിലാളികൾക്ക് അപകടമരണം സംഭവിച്ചാൽ കുടുംബം നിലനിറുത്തുന്നതിന് 10ലക്ഷം രൂപ അനുവദിക്കുക,പട്ടികജാതി/വർഗ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി എജ്യൂക്കേഷൻ/ടെക്നികൽ ഇൻസ്റ്റിറ്റ്യൂഷൻ അനുവദിക്കുക,തെങ്ങ് കയറ്റ തൊഴിലാളികൾക്ക് പെൻഷൻ അനുവദിക്കുക,തെങ്ങ് കയറ്റ തൊഴിലാളികൾക്ക് കേന്ദ്രസർക്കാർ വെൽഫയർ ബോർഡ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എൻ.പ്രേമചന്ദ്രനും,ജനറൽ സെക്രട്ടറി ജി.വരദരാജനും നിവേദനം നൽകിയത്.