
തിരുവനന്തപുരം : കനത്ത മഴയെ തുടർന്ന് പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിൽ. മൂന്ന് കുടുംബത്തിലെ പത്ത് പേരടങ്ങിയ സംഘം മലവെള്ളപ്പാച്ചിലിൽ പെട്ടു. ഇതിൽ ആറുവയസുള്ള കുഞ്ഞടക്കം 9 പേരെ രക്ഷിച്ചു. കുഞ്ഞിന്റെ അമ്മയ്ക്കായി തെരച്ചിൽ തുടരുകയാണ്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
മങ്കയം വെള്ളച്ചാട്ടത്തിൽ ഇന്ന് വൈകീട്ടോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്തെ കുളിക്കടവിൽ കുളിക്കുന്നതിനിടെയാണ് അപകടം. നെടുമങ്ങാട് നിന്നെത്തിയവരായിരുന്നു ഇവർ . രക്ഷപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.