
മിക്ക ആളുകൾക്കും പേടിയുള്ള ഇഴജന്തുവാണ് പാമ്പ്. എന്നാൽ വിദേശത്ത് വീടുകളിൽ പാമ്പിനെ വളർത്തുന്ന വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ ഇതാ ഒരു പെൺകുട്ടി പെരുമ്പാമ്പിനൊപ്പം കളിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പുറത്ത് വന്നത്.
അരിയാന എന്ന പെൺകുട്ടി തന്റെ വീട്ടിൽ വളർത്തുന്ന പെരുമ്പാമ്പുമായി കളിക്കുന്ന വീഡിയോയാണിത്. ' ഞാൻ കരുതുന്നു അവൾ ഉറങ്ങാൻ ആഗ്രഹിക്കുന്നു എന്ന് ' എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. കുട്ടിയുടെ ഇൻസ്റ്റഗ്രാം പേജ് ആയ സ്നേയ്ക്ക് മാസ്റ്റർ എക്‌സോട്ട്ക്‌സിൽ നിറയെ പാമ്പുകളുമായി കളിക്കുന്ന വീഡിയോയുമുണ്ട്. മൂന്ന് ദിവസം മുൻപ് പോസ്റ്റ് ചെയ്ത ഈ വീഡിയോ 77,000-ലധികം പേരാണ് ഇതുവരെ കണ്ടത്.