dhoni

ചെന്നൈ : അടുത്ത സീസൺ ഐ.പി.എല്ലിലും ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകനായി മഹേന്ദ്ര സിംഗ് ധോണി തുടർന്നക്കുമെന്ന് റിപ്പോർട്ടുകൾ. ടീമുമായി അടുത്ത വൃത്തങ്ങളാണ് മുൻ ഇന്ത്യൻ നായകന്റെ സാന്നിദ്ധ്യം അടുത്ത സീസണിലും ചെന്നൈയ്ക്ക് ഒപ്പമുണ്ടാകുമെന്ന സൂചനകൾ നൽകിയത്. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ധോണി നായകവേഷം രവീന്ദ്ര ജഡേജയെ ഏൽപ്പിച്ചിരുന്നു.എന്നാൽ ജഡേജ നിറംകെട്ടതോടെ ധോണി ക്യാപ്ടൻസി തിരികെ ഏറ്റെടുക്കുകയായിരുന്നു.