
ട്രെയിനിന് മുന്നിൽ നിന്ന് റീൽസ് പകർത്തി, ട്രെയിനിടിച്ചു തെറിപ്പിച്ച വിദ്യാർഥിയ്ക്ക് ഗുരുതര പരിക്ക്
വാരങ്കൽ(തെലങ്കാന): ട്രെയിനിനെ പശ്ചാത്തലമാക്കി ഇൻസ്റ്റാഗ്രാം റീൽ ചെയ്യുന്നതിനിടെ വിദ്യാർത്ഥിയെ അതേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു, അക്ഷയ് എന്ന പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയെയാണ് ട്രയിൻ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ അക്ഷയ് തെറിച്ചുപോയി .ഓടുന്ന ട്രെയിൻ റീലിന്റെ പശ്ചാത്തലമായി വരുന്നതിനായി റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെയായിരുന്നു അപകടം.
വാറങ്കൽ ജില്ലയിലെ ഒരു പ്രാദേശിക കോളേജിലെ വിദ്യാർത്ഥിയാണ് പരിക്കേറ്റ അക്ഷയ്.
അപകടത്തെ തുടർന്ന് ട്രാക്കിൽ അക്ഷയിനെ കണ്ട റെയിൽവേ ഗാർഡ് ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. വിദ്യാർത്ഥിയിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.