1

ഭക്ഷണത്തിനും സൗന്ദര്യത്തിനും ഒ‍‍ൗഷധത്തിനും എല്ലാം ഉപയോഗിക്കുന്ന ഒന്നാണ് മ‌ഞ്ഞൾ. മിക്ക ഭക്ഷണത്തിനും നിറവും രുചിയും കിട്ടാൻ മഞ്ഞൾ ഉപയോഗിക്കാറുണ്ട്. എന്നാൽ മഞ്ഞൾ അമിതമായി കഴിക്കുന്നത് വൃക്കകൾക്ക് നല്ലതല്ല.

മഞ്ഞളിന്റെ പ്രധാന ഗുണങ്ങൾക്ക് എല്ലാം കാരണം അതിൽ അടങ്ങിരിക്കുന്ന കുർക്കുമിൻ ആണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അണുബാധ അകറ്റി നിർത്തുന്നതിനും മഞ്ഞളിന് കഴിയു. കുർക്കുമിൻ കൂടാതെ ബീറ്റാ കരോട്ടിൻ,​ വെെറ്റമിൻ സി,​ കാൽസ്യം,​ ഫ്‌ളവനോയിഡുകൾ,​ ഫെെബർ,​അയൺ,​നിയാസിൻ,​ പൊട്ടാസ്യം,​ സിങ്ക് ഇങ്ങനെ ശരീരത്തിന് ആവശ്യമായ നിരവധി പോഷകങ്ങൾ മഞ്ഞളിൽ ഉണ്ട്. എന്നാലും ആന്റിഓക്സിഡന്റ് അടങ്ങിയ മഞ്ഞളിന്റെ അമിത ഉപയോഗം ശരീരത്തിലെ വൃക്കകളുടെയും കരളിന്റെയും ആരോഗ്യത്തെ ബാധിക്കുമെന്ന് വിദഗ്ദർ പറയുന്നു.

മഞ്ഞളിലെ കുർക്കുമിനിൽ അടങ്ങിരിക്കുന്ന ഉയർന്ന അളവിലെ ഓക്സലേറ്റുകൾ വൃക്കയിൽ കല്ലുകൾ ഉണ്ടാക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയും അവയവത്തിലെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. കുർക്കുമിൻ ചൂടുള്ള ഘടകമാണ് . അത് പലപ്പോഴും വയറിളക്കം,​ദഹനക്കേട്,​ എന്നിവയിലേക്ക് നയിക്കുന്നു. കൂടാതെ മഞ്ഞൾ അമിതമായി കഴിക്കുന്നത് രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുന്നതിന് ഇടയാക്കുന്നു.

മഞ്ഞളിലെ കുർക്കുമിന്റെ സാന്നിധ്യം കരൾ വീക്കം കുറയ്ക്കുന്നതിനും ഫെെബ്രോയിഡുകളുടെ വളർച്ചയെ മന്ദഗതിയിലാക്കുന്നതിനും സഹായിക്കുന്നു. പക്ഷേ ഈ ഗുണങ്ങളെല്ലാം മിതമായ അളവിൽ കഴിക്കുമ്പോലാണ് ലഭിക്കുന്നത്.നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച കരളിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള പഠനമനുസരിച്ച് മഞ്ഞൾ ക്ഷണികമായ സെറം എൻസൈം എലവേഷനുകളുടെ കുറഞ്ഞ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്.

ആരോഗ്യ വിദഗ്ദർ പറയുന്നത് മഞ്ഞൾ ഭക്ഷണത്തിൽ പ്രതിദിനം 2000 മില്ലിഗ്രാമിൽ കൂടരുത് എന്നാണ്. 500 എംജിയാണ് ആരോഗ്യകരമായ മഞ്ഞളിന്റെ ഉപഭോഗം. മഞ്ഞളിൽ അടങ്ങിരിക്കുന്ന കുർക്കുമിൻ ക്യാൻസറിനെ പ്രതിരോധിക്കുന്നു.