
ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐ. എൻ.എസ് വിക്രാന്ത് സെപ്തംബർ രണ്ടിന് കൊച്ചി കപ്പൽ ശാലയിൽ നടന്ന ചടങ്ങിൽ പ്രധാനന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചിരുന്നു. അഭിമാന നിമിഷം എന്നാണ് നരേന്ദ്രമോദി ചടങ്ങിനെ വിശേഷിപ്പിച്ചത്. ഐ.എൻ.എസ് വിക്രാന്തിനെക്കുറിച്ച് സാഹിത്യകാരൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
1961ൽ ഐ.എൻ.എസ് വിക്രാന്ത് ഇന്ത്യയിലെത്തിക്കാൻ പോയവരിൽ നടൻ ജയനും ഉണ്ടായിരുന്നുവെന്ന് മാധവൻ ട്വിറ്ററിൽ കുറിച്ചു. 1961ൽ ബ്രിട്ടീഷ് നിർമ്മിത എച്ച്.എം.എസ് ഹെർക്കുലിസ് എന്ന വിമാനവാഹിനി കപ്പൽ(പിന്നീട് ഐ.എൻ.എസ് വിക്രാന്ത് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു) ഇന്ത്യ വാങ്ങിയപ്പോൾ അത് ഇന്ത്യയിലെത്തിക്കാൻ പോയവരുടെ കൂട്ടത്തിൽ കൊല്ലം സ്വദേശി കൃഷ്ണൻ നായരുമുണ്ടായിരുന്നു. പിന്നാട് അയാൾ ജയൻ എന്ന മറ്റൊരു പേരിൽ സിനിമയിൽ ചേർന്നു. കേരളത്തിന്റെ ആദ്യ സൂപ്പർ ഹീറോ ആയി. എന്ന് എൻ.എസ്. മാധവൻ കുറിച്ചു.
1971ലെ ഇന്ത്യ പാകഎസ്ഥാൻ യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലലാണ് ഐ.എൻ. എസ് വിക്രാന്ത്. ബ്രിട്ടനിൽ നിന്ന് വാങ്ങിയ ഈ കപ്പൽ ഡീ കമ്മീഷൻ ചെയ്തിരുന്നു. പഴയ വിക്രാന്തിന്റെ സ്മരണയിലാണ് പുതുതായി നിർമിച്ച കപ്പലിനും അതേ പേര് നൽകിയത്.
20,000 കോടിരൂപ ചെലവഴിച്ച് രാജ്യത്ത് ദ്ദേശീയമായിനിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പലാണ് ഐ.എൻ.എസ് വിക്രാന്ത്. 76 ശതമാനം ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഉപയോഗിച്ചാണ് 15 വർഷം കൊണ്ട് കപ്പൽ നിർമ്മാണം പൂർത്തിയാക്കിയത്