kk

ഇന്ത്യയിലെ ആദ്യത്തെ ഹൈസ്പീഡ് റെയിൽപ്പാതയായ അഹമ്മദാബാദ് - മുംബയ് പാതയിലെ ആദ്യത്തെ സ്റ്റേ,​നായ സബർമതി സ്റ്റേഷനിൽ ഒരുങ്ങുന്നത് അതിശയിപ്പിക്കുന്ന സൗകര്യങ്ങൾ. 1.36 ലക്ഷം സ്‌ക്വയർ ഫീറ്റിൽ ഒമ്പത് നിലകളിലായാണ് റെയിൽവേസ്റ്റേഷൻ മന്ദിരത്തിന്റെ നിർമ്മാണം,

രണ്ടു ബ്ലോക്കുകളിലായാണ് ഒമ്പത് നിലകളുള്ള കെട്ടിടം വ്യാപിച്ചു കിടക്കുന്നത്. മൂന്നാം നിലയിൽ നിന്ന് കെട്ടിടത്തിന് മൾട്ടി മോഡൽ കണക്ടിവിറ്റി ഉണ്ടായിരിക്കും,, നിലവിലുള്ള റെയിൽവേ സ്റ്റേഷനിലേക്കും ഒരു ബി.ആർ,​ടി ബസ് സ്റ്റേഷനിലേക്കും വരാനിരിക്കുന്ന അഹമ്മദാബാദ് മെട്രോ ഫേസ് 1,​ എ.ഇ.സി മെട്രോസ്റ്റേഷനിലേക്കുമാണ് ഇവിടെ നിന്ന് കണക്ടിവിറ്റി ഉണ്ടാകുക,​. ബിൽഡിംഗിന്റെ മൂന്നുഫ്ലോറുകളും ബേസ്‌മെന്റും വാഹന പാർക്കിംഗിനായി വിട്ടുനൽകും. 1200 കാറുകൾ വരെ ഇവിടെ പാർക്ക് ചെയ്യാൻ കഴിയും.


31500 സ്‌ക്വയർ മീറ്റർ ഭാഗം വ്യാവസായിക ആവശ്യങ്ങൾക്കായി വിട്ട് നൽകും. കടകൾ, ഭക്ഷണശാലകൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയെല്ലാം ഇവിടെ നിർമ്മിക്കും. കെട്ടിടത്തിന്റെ ഏഴാമത്തെ ഫ്‌ളോറിലും നാലാമത്തെ ഫ്‌ളോറിലും മനേഹരമായ ടെറസ് പൂന്തോട്ടവും ഒരുക്കുന്നുണ്ട്. വ്യത്യസ്ത ഫ്‌ളോറുകളിലായി കുറഞ്ഞത് 60 റൂമുകളുള്ള ഹോട്ടലും കെട്ടിടത്തിൽ ഒരുക്കും. റെസ്റ്റോറന്റുകളും കുട്ടികൾക്കായുള്ള പ്ലേ സ്റ്റേഷനുമെല്ലാം ഹോട്ടലിൽ ഉണ്ടാകും.


ഭൂചലനത്തെ അതിജീവിക്കുന്ന തരത്തിലാണ് കെട്ടിടത്തിന്റെ നിർമ്മാണരീതി . സോളാർ വൈദ്യുതിയും, വീണ്ടും ശുദ്ധീകരിച്ച് ഉപയോഗിക്കുന്ന തരത്തിൽ ജലത്തിന്റെ ഉപഭോഗവുമെല്ലാം ഇവിടുത്തെ പ്രത്യേകതയായിരിക്കും.