kk


മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് കോവിഡ് കാലയളവിലെ സമഗ്രസേവനത്തിന് ലഭിച്ച മാഗ്സസെ പുരസ്‌കാരം പാർട്ടി തീരുമാനമനുസരിച്ച് നിരസിച്ചത് വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. ഏഷ്യൻ നൊബേൽ എന്ന പേരിൽ ഇന്ത്യയിലെ പല പ്രമുഖ വ്യക്തികൾക്കും ലഭിച്ചിട്ടുള്ള പുരസ്‌കാരം, ഫിലിപ്പീൻസിലെ ഗൊറില്ലകളെ നിലംപരിശാക്കിയ നേതാവിന്റെ പേരിലുള്ളതാണെന്നാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ നിരീക്ഷണം. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നിഷേധ നിലപാട് സ്വീകരിക്കുന്ന റമോൺ മാഗ്സസേ ആരാണെന്ന് നോക്കാം.

ജനപ്രീതിയുടെ കാര്യത്തിൽ ഏറെ മുൻപന്തിയിൽ നിന്നിരുന്ന ഫിലിപ്പീൻസിന്റെ ഏഴാമത്തെ പ്രസിഡന്റായിരുന്നു റമോൺ മാഗ്സസേ. 1907 ഓഗസ്റ്റ് 31ന് ഫിലിപ്പീൻസിലെ സാംബലസിലെ, ഇബയിൽ ഒരു ഭൂരഹിത കുടുംബത്തിൽ ജനനം. കൊല്ലപ്പണിക്കാരനായ എക്സിക്വൽ മാഗ്സസെയുടെയും സ്‌കൂൾ അദ്ധ്യാപികയായ പെർഫെക്ര ഡെൽ ഫിറോയുടെയും മകനായ മാഗ്സസേ 1927ൽ ഫിലിപ്പൈൻസ് യൂണിവേഴ്സിറ്റിയിൽ എഞ്ചിനീയറിംഗ് വിദ്യാർഥിയായിരിക്കെ തന്നെ ഡ്രൈവറായും ജോലി നോക്കി. തുടർന്ന് ജാസ് റിസാൽ കോളേജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സിൽ നിന്ന് ബിരുദം കരസ്ഥമാക്കുകയും, രണ്ടാം ലോകമഹായുദ്ധകാലത്ത് ഫിലിപ്പൈൻ സൈന്യത്തിന്റെ 31ാം ഇൻഫൻട്രി ഡിവിഷന്റെ മോട്ടോർ പൂളിൽ സേവനമനുഷ്ടിക്കുകയും ചെയ്തു.

1946 ലാണ് ഫിലിപ്പീൻസിലെ പരോമന്നത അധികാര പദവി വരെയെത്തിയ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. ലിബറൽ പാർട്ടി അംഗമായിരുന്ന മാഗ്സസേ, 1954 ലാണ് ഫിലിപ്പീൻസ് പ്രസിഡന്റായി അധികാരമേൽക്കുന്നത്. അഴിമതിരഹിത പ്രതിച്ഛായ കാത്ത് സൂക്ഷിച്ച മാഗ്സസേ 1950കളിലുണ്ടായ ഫിലിപ്പൈൻ പ്രതിസന്ധിയിലും ഹുക്ബലഹാപ് കലാപത്തിലും വലഞ്ഞ രാജ്യത്ത് സമാധാനവും ക്രമസമാധാനവും പുനഃസ്ഥാപിച്ച,കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഹുക്ബലഹാപ് പ്രസ്ഥാനത്തെ പരാജയപ്പെടുത്തിയ നേതാവായാണ് അറിയപ്പെടുന്നത്.

ആഗോള തലത്തിൽ അമേരിക്കയുടെ കടുത്ത അനുഭാവിയായിരുന്ന റമോൺ മാഗ്സസേയ്ക്ക് രാജ്യത്തെ ഗറില്ലാ കമ്മ്യൂണിസത്തെ വേരോടെ നശിപ്പിക്കാനായി സി.ഐ.എയുടെ നേതൃത്വത്തിലുള്ള അമേരിക്കൻ സഹായഹസ്തം ലഭിച്ചിരുന്നു. റമോൺ മാഗ്സസേയുടെ നേതൃത്വത്തിലുള്ള ഐതിഹാസികമായ അധികാര കൈമാറ്റത്തെ 'മഗ്സസേയുടെ വിജയം, അമേരിക്കയുടെയും വിജയം എന്നാണ്' ടൈം മാഗസീൻ വിശേഷിപ്പിച്ചത്.

സ്വാതന്ത്ര്യത്തിനു വേണ്ടി ഫിലിപ്പീൻസിൽ ഉയർന്നുവന്ന കമ്മ്യൂണിസ്റ്റ് , സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ അമേരിക്ക ഭയന്ന് തുടങ്ങിയിരുന്നു . കടുത്ത അമേരിക്കൻ പക്ഷപാതിയായിരുന്ന റാമണിനെ അത്തരം ജനകീയ മുന്നേറ്റങ്ങളെ അമർച്ച ചെയ്യാൻ ഉപയോഗിച്ചു . അദ്ദേഹം ദേശീയ സുരക്ഷ സെക്രട്ടറി എന്ന പദവി ഉപയോഗിക്കു ലക്ഷ കണക്കിന് കമ്മ്യൂണിസ്റ്റുകാരെ കൂട്ടക്കൊല ചെയ്യാനും അവരുടെ വീടുകളിലെ സ്ത്രികളെ കൂട്ടബലാസംഗം ചെയ്തു കൊലപ്പെടുത്താനും നേതൃത്വം നൽകിയെന്നാണ് ആരോപണം .

1953 ഫെബ്രുവരി 28-ന് അദ്ദേഹം തന്റെ പ്രതിരോധ സെക്രട്ടറി സ്ഥാനം രാജിവച്ചു, നാഷനലിസ്റ്റ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി. പ്രസിഡന്റ് എന്ന നിലയിൽ, അദ്ദേഹം അമേരിക്കയുടെ അടുത്ത സുഹൃത്തും പിന്തുണക്കാരനും ശീതയുദ്ധകാലത്ത് കമ്മ്യൂണിസത്തിനെതിരെ ശബ്ദമുയർത്തുന്ന വക്താവുമായിരുന്നു. തെക്കുകിഴക്കൻ ഏഷ്യ, ദക്ഷിണേഷ്യ, തെക്കുപടിഞ്ഞാറൻ പസഫിക് എന്നിവിടങ്ങളിലെ കമ്യൂണിസ്റ്റ്-മാർക്സിസ്റ്റ് പ്രസ്ഥാനങ്ങളെ പരാജയപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 1954 ലെ മനില ഉടമ്പടി എന്നറിയപ്പെടുന്ന തെക്കുകിഴക്കൻ ഏഷ്യ ഉടമ്പടി ഓർഗനൈസേഷന് അദ്ദേഹം നേതൃത്വം നൽകി. ഇതോടെ അദ്ദേഹം ലോകത്തെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധൻ എന്ന വിശേഷിപ്പിക്കപ്പെട്ടു.

1957മാർച്ച് 17ന് സെബുവിനടുത്തുണ്ടായ ദുരൂഹമായ വിമാനാപകടത്തിലാണ് റമോൺ മാഗ്സസെ കൊല്ലപ്പെടുന്നത്. ഫിലിപ്പീൻ പ്രസിഡന്റായി കാലാവധി പൂർത്തിയാക്കും മുമ്പേ ആയിരുന്നു അപകട മരണം. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് 1957 ഫിലിൻസ് സർക്കാരിന്റെ അനുമതിയോടെ ന്യൂയോർക്ക് ആസ്ഥാനമായ റോക്ക്‌ഫെല്ലർ ബ്രദേഴ്സ് സാമുദായിക നേതൃത്വം, പത്രപ്രവർത്തനം, സർക്കാർ സേവനം, സമാധാനം എന്നിവയിൽ മികച്ച സേവനം കാഴ്ച വെയ്യ്ക്കുന്നവർക്കായി റമോൺ മാഗ്സസേ പുരസ്‌കാര ദാനം ആരംഭിച്ചത്.