kk


മുംബയ് : ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബിസിനസ്സ് കുടുംബങ്ങളിലൊന്നായ ഷപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ പിൻഗാമിയും മുൻ ടാറ്റ സൺസിന്റെ ചെയർമാനുമായിരുന്ന സൈറസ് മിസ്ത്രി, ഞായറാഴ്ചയാണ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. മുംബയ് - അഹമ്മദാബാദ് ദേശീയപാതയിൽ പാൽഘറിൽ സൂര്യനദിക്ക് കുറുകെയുള്ള ഛറോത്തി പാലത്തിന് സമീപമായിരുന്നു അപകടം. മിസ്ത്രി സഞ്ചരിച്ച മെഴ്സിഡസ് കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.

അമിത വേഗതയിൽ സഞ്ചരിച്ച സിൽവർ മെഴ്സിഡസ് കാറോടിച്ചത് മുംബയിലെ മുൻനിര ഗൈനക്കോളജിസ്റ്റായ ഡോ.അനഹിത പണ്ടോളായിരുന്നു എന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സൈറസ് മിസ്ത്രി, അനഹിത പണ്ടോൾ, ജഹാംഗീർ പണ്ടോൾ, ഡാരിയസ് പണ്ടോൾ ഇന്നിവരാണ് അപകടസമയത്ത് കാറിലുണ്ടായിരുന്നത്. കാറോടിച്ച അനഹിത പണ്ടോളിനൊപ്പം, ഭർത്താവായ ഡാരിയസ് പണ്ടോളും കാറിന്റെ മുൻഭാഗത്തായിരുന്നു ഉണ്ടായിരുന്നത്. സൈറസ് മിസ്ത്രിയോടൊപ്പം ഡാരിയസ് പണ്ടോളയുടെ സഹോദരനായ ജഹാംഗീർ പണ്ടോളും അപകടത്തിൽ മരണപ്പെട്ടിരുന്നു. ഇരുവരും അപകടസമയത്ത് കാറിന്റെ പിൻഭാഗത്തായിരുന്നു സഞ്ചരിച്ചിരുന്നത്.


2004 ജനുവരിയിൽ, പാഴ്സി സമൂഹത്തിൽ കണ്ടുവരുന്ന ജനസംഖ്യാ കുറവ് പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗായി ബോംബെ പാഴ്സി പഞ്ചായത്തുമായി സഹകരിച്ച് അനഹിത പണ്ടോൾ ബോംബെ പാഴ്സി പഞ്ചായത്ത് ഫെർട്ടിലിറ്റി പ്രോജ്ര്രക് ആരംഭിച്ചിരുന്നു. ഇത് സബ്സിഡി നിരക്കിൽ പാർസി ദമ്പതികൾക്ക് ഫെർട്ടിലിറ്റി ചികിത്സ നൽകുകയും അത്യാധുനിക മെഡിക്കൽ സൗകര്യങ്ങൾ ലഭ്യമാക്കി വരികയാണ്.
വന്ധ്യതാ പരിഹാരത്തിലും, എൻഡോസ്‌കോപ്പി സർജറിയിലും വിദഗ്ഗയായ ഗൈനക്കോളജിസ്റ്റായ അനഹിത പണ്ടോളെയും ഡാരിയസ് പണ്ടോളെയും അപകടത്തെ തുടർന്ന് ഗുജറാത്തിലെ വാപിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിുന്നു.