actor-bala

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയുമായി ബന്ധപ്പെട്ടുള്ള ഒരു ട്രോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ടിനി ടോമും രമേഷ് പിഷാരടിയും ബാലയ്‌ക്കൊപ്പമുള്ള രസകരമായ അനുഭവം സ്വകാര്യ ചാനലിലെ പരിപാടിക്കിടെ പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് ട്രോളുകൾ പ്രചരിച്ചത്.

സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാലയിപ്പോൾ. താൻ അത്ര സന്തോഷവാനല്ലെന്നും ടിനി ടോമിനെയും രമേഷ് പിഷാരടിയേയും കൊല്ലാനുള്ള ദേഷ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

'ഇപ്പോൾ ഫേസ്ബുക്കിൽ ഓണാശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റ് ഇട്ടാൽ കിട്ടാൻ പോകുന്ന മറുപടി നാൻ, പൃഥ്വിരാജ്, അനൂപ് മേനോൻ, ഉണ്ണിമുകുന്ദൻ,ലൈം ടീ എന്നായിരിക്കും. ടിനി എന്നെ വിളിച്ചപ്പോൾ ഞാൻ ഭയങ്കര ദേഷ്യത്തിലായിരുന്നു. കത്തിയെടുത്ത് കുത്തിയിട്ട് ഇപ്പോൾ ട്രീറ്റ്‌മെന്റ് ചെയ്യാൻ നോക്കുകയാണ് അവൻ.

ടിനിയേക്കാൾ പിഷാരടിയോടാണ് ദേഷ്യം. കോമഡിക്ക് വേണ്ടി കള്ളത്തരം പറയുകയാണെന്ന് എനിക്കറിയാം. അപ്പോൾ പിഷാരടി സത്യമെന്ന പോലെ റിയാക്ട് ചെയ്യുകയാണ്. ആരെയാണ് ആദ്യം കൊല്ലേണ്ടത് എന്ന സംശയത്തിലാണ്. എന്റെ ഓണം നശിപ്പിച്ച ടിനി ടോമിന് വളരെ വളരെ നന്ദിയുണ്ട്. അടുത്ത വർ‌ഷം ഞാൻ ടിനി ചെയ്തത് പോലെ പോലെ മിമിക്രി കാണിച്ച് അവന്റെ ഓണം കുളമാക്കും.’’–ബാല പ്രതികരിച്ചു.