joy-ride

മൊഹാലി: കാർണിവൽ ആഘോഷങ്ങൾക്കിടെ പഞ്ചാബിലെ മൊഹാലിയിൽ കൂറ്റൻ റെെഡ് തകർന്നുവീണു. ദസറ ഗ്രൗണ്ടിലാണ് സംഭവം. കുട്ടികളടക്കം നിരവധിപേർ അപകടം നടക്കുന്ന സമയത്ത് റെെഡിൽ ഉണ്ടായിരുന്നു. പത്ത് പേർക്ക് പരിക്കേറ്റു.

പതുക്കെ താഴേക്ക് വരുന്നതിന് പകരം റെെഡ് ഒറ്റയടിക്ക് താഴെ വീഴുകയായിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവരെ ചികിത്സയ്ക്കായി മൊഹാലിയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലർക്ക് തലയ്ക്കും കഴുത്തിനും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.

80 അടി ഉയരത്തിൽ കറങ്ങിയിരുന്ന റെെഡ് താഴെ പതിച്ചപ്പോൾ 15 ഓളം പേർ അതിലുണ്ടായിരുന്നു. ഞായറാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം. വേണ്ടത്ര സുരക്ഷാസംവിധാനങ്ങൾ ഇല്ലായിരുന്നുവെന്നും പരാതി ഉയരുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

10 persons, including children and women, were injured when a high-rise spinning joyride broke down and fell at the Dashera Ground, Phase-8 in Mohali. @ndtv pic.twitter.com/jus2JVc4X9

— Mohammad Ghazali (@ghazalimohammad) September 4, 2022