രാഷ്ട്രീയ നേതൃത്വവും കോടതിയും ചേര്‍ന്ന് പിടിച്ചു പടിക്കു പുറത്താക്കിയ മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സമാഹരിച്ചത് 3 മണിക്കൂര്‍ കൊണ്ട് 500 കോടി രൂപ. 160 മിലണ്‍ ഡോളറിന്റെ സഹായം യുഎന്‍ നല്‍കുന്നു. ഇന്ത്യയുടെ സഹായം വേറെ. തകര്‍ന്നടിഞ്ഞ പാകിസ്താന്, ഇനി രക്ഷയില്ല, ഉറ്റു നോക്കി ലോകം. പാക്കിസ്ഥാന്‍ നാശത്തിന്റെ പടുകുഴിയില്‍ ആണ്, രാജ്യം നരക തുല്യം. ദുരന്തക്കയത്തില്‍ മുങ്ങി 5 കോടി ജനങ്ങള്‍. രണ്ടായിരം കടന്ന് മരണം.

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ പാക്കിസ്ഥാന് മേല്‍ കൂനിന്‍മേല്‍ കുരു എന്ന പോലെ വന്നു പതിച്ച് പ്രളയം. പാക്കിസ്ഥാനിലെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും വെളളത്തിലാണ്. സാമ്പത്തിക പ്രതിസന്ധിമൂലം ശ്രീലങ്കക്ക് സമാനമായ ദുരന്തത്തിലേക്ക് നീങ്ങുന്ന പാക്കിസ്താന് താങ്ങാവുന്നതിലും അധികം ആണ് ഇപ്പോഴത്തെ സ്ഥിതി.