mohanlal-mammootty

മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​ബി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന ​ചി​ത്ര​മാണ് ​'ക്രിസ്റ്റഫർ'. 'ബ​യോ​ഗ്രാ​ഫി​ ​ഒ​ഫ് ​എ​ ​വി​ജി​ല​ന്റ് ​കോ​പ്പ്' എ​ന്ന ​ടാ​ഗ് ​ലൈ​നിൽ എത്തുന്ന ചിത്രത്തിൽ മ​മ്മൂ​ട്ടി​ ​പൊ​ലീ​സ് ​വേ​ഷ​മാ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​


​സ്നേ​ഹ,​ ​അ​മ​ല​ ​പോ​ൾ,​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി​ ​എ​ന്നി​വ​ർ​ ​നാ​യി​ക​മാ​രാ​വു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സു​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​തെ​ന്നി​ന്ത്യ​ൻ​ ​താ​രം​ ​വി​ന​യ് ​റാ​യ് ​എ​ത്തു​ന്നുണ്ട്. ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ,​ ​സി​ദ്ദീ​ഖ്,​ ​ജി​നു​ ​എ​ബ്ര​ഹാം,​ ​വി​നീ​ത​ ​കോ​ശി,​ ​വാ​സ​ന്തി​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​താ​ര​ങ്ങ​ളോ​ടൊ​പ്പം​ ​മു​പ്പ​ത്തി​യ​ഞ്ചി​ല​ധി​കം​ ​പു​തു​മു​ഖ​ങ്ങ​ളും​ ​അ​ണി​നി​ര​ക്കു​ന്നുണ്ട്.​ ​

ഉ​ദ​യ​ ​കൃ​ഷ്ണ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന ചിത്രം നിർമിച്ചിരിക്കുന്നത് ​ആ​ർ.​ഡി​ ​ഇ​ലു​മി​നേ​ഷ​ൻ​സാണ്. ഫൈ​സ് ​സി​ദ്ധി​ഖ് ​ആ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​സം​ഗീ​തം​ ഒരുക്കുന്നത്​ ​ജ​സ്റ്റി​ൻ​ ​വ​ർ​ഗീ​സാണ്.

mammootty

മോഹൻലാലിനെപ്പോലെ മമ്മൂട്ടിയും സംവിധാനത്തിലേക്ക് കടക്കുമോയെന്ന് ഏറെക്കാലമായി ആളുകൾ ചോദിക്കാറുണ്ട്. ഇപ്പോഴിതാ ഷൂട്ടിം​ഗ് പുരോ​ഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ ശ്രദ്ധ നേടുകയാണ്. സ്റ്റണ്ട് കൊറിയോഗ്രാഫർ സുപ്രീം സുന്ദറിന് മമ്മൂട്ടി നിർദേശങ്ങൾ നൽകുന്നത് വീഡിയോയിൽ കാണാം. റെഡി ആക്ഷൻ പറയുന്ന മമ്മൂട്ടി വൺ മോർ ടേക്ക് പോകാനും ആവശ്യപ്പെടുന്നുണ്ട്. സുന്ദറിനെ മമ്മൂട്ടി കളിയാക്കുന്നതും വീഡിയോയിലുണ്ട്.

.@mammukka choreograph Supreme Sundar at the sets of #Christopher 😂🔥

#Mammootty #Christopher pic.twitter.com/LXePoG813L

— Mammootty Fans Club (@MammoottyFC369) September 4, 2022