atlantic-ocean

ലോകസമുദ്രങ്ങളിൽ വലിപ്പത്തിൽ രണ്ടാമനായ അറ്റ്‌‌ലാന്റിക് സമുദ്രത്തിൽ നീന്തലറിയാത്ത മനുഷ്യൻ ചെലവഴിച്ചത് പതിനൊന്ന് ദിവസം. മൂന്ന് ദിവസത്തെ വിനോദയാത്രയ്ക്കായി എത്തിയ ബ്രസീലിയക്കാരൻ ചെലവഴിച്ചത് ബോട്ടിലോ കപ്പലിലോ അല്ല എന്നുള്ളതാണ് ഏവരെയും ഞെട്ടിക്കുന്നത്.

തന്റെ മരണം അടുത്തുവെന്നാണ് കരുതിയത്, എന്നാൽ ദൈവം തനിക്ക് ഒരവസരം കൂടിതന്നുവെന്ന് കടലിൽ നിന്ന് രക്ഷപ്പെട്ടെത്തിയ റൊമോൽഡോ മസെഡോ റോഡ്രിഗസ് പറയുന്നു. ബോട്ടിലുണ്ടായിരുന്ന ഫ്രീസറാണ് റൊമോൽഡോയുടെ രക്ഷകനായത്. മീൻപിടിക്കാനായി എത്തിയ റൊമോൽഡോയുടെ കപ്പൽ മുങ്ങുകയും തുടർന്ന് ബോട്ടിലുണ്ടായിരുന്ന ഫ്രീസർ മുങ്ങുന്നില്ലെന്ന് കണ്ട് ഇയാൾ ഫ്രീസറിൽ ചാടിക്കയറി ഇരിക്കുകയുമായിരുന്നു. ഇത്തരത്തിൽ ഭക്ഷണമോ വെള്ളമോയില്ലാതെ പതിനൊന്ന് ദിവസമാണ് ഇയാൾ കടലിൽ കഴിഞ്ഞത്.

ചിലസമയങ്ങളിൽ ഫ്രീസറിനുള്ളിൽ വെള്ളം കയറുമായിരുന്നു. ഇത് താൻ കൈകൊണ്ട് ഒഴുക്കികളയുമായിരുന്നെന്ന് റൊമോൽഡോ പറഞ്ഞു. മറ്റ് ചിലപ്പോൾ സ്രാവുകൾ അടുത്തുവരും. കുടുംബത്തെക്കുറിച്ചുള്ള ഓർമകളാണ് പ്രതിസന്ധികളെ തരണം ചെയ്യാൻ സഹായിച്ചതെന്ന് റൊമോൽഡോ വെളിപ്പെടുത്തി. പതിനൊന്നാം ദിവസം ഒരു കപ്പൽ ഫ്രീസറിനരികിൽ എത്തി. എന്നാൽ അതിനുള്ളിൽ ആരുമില്ലെന്ന് കരുതി അവർ തിരികെപോകാൻ ഒരുങ്ങവേ കൈകളും കാലും ഉയ‌ർത്തി അവരുടെ ശ്രദ്ധയാകർഷിക്കുകയായിരുന്നെന്നും റൊമോൽഡോ പറഞ്ഞു.

കപ്പൽ മുങ്ങിയ സ്ഥലത്ത് നിന്ന് 280 മൈൽ അകലെ സുരിനാം തീരത്ത് നിന്നാണ് റൊമോൽഡോയെ കണ്ടെത്തിയത്. അയാൾക്ക് ഏകദേശം അഞ്ച് കിലോയോളം ഭാരം കുറഞ്ഞിരുന്നു. വെയിലും കാറ്റും ഏറ്റ് കണ്ണുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ശരീരത്തിൽ വളരെയധികം നിർജ്ജലീകരണം സംഭവിക്കുകയും ചെയ്തിരുന്നു.

അതേസമയം, കരയിലേയ്ക്ക് എത്തിച്ച പ്രഥമശുശ്രൂഷ നൽകിയ ശേഷം രാജ്യത്ത് താമസിക്കാനുള്ള ഇമിഗ്രേഷൻ പേപ്പറുകൾ ഇല്ലാത്തതിനാൽ രണ്ടാഴ്ചത്തേക്ക് തടവിൽ വച്ചതിന് ശേഷമാണ് റൊമോൽഡോയെ വിട്ടയച്ചത്.

A fisherman was rescued in the Atlantic Ocean, who spent 11 days without food and water in the freezer, because his boat sank!

The man lost a lot of weight, suffered from dehydration and almost went blind. pic.twitter.com/1eYnJ09ITW

— NEXTA (@nexta_tv) September 3, 2022