
ഒരു വ്യക്തിയുടെ ആരോഗ്യത്തിൽ ഉറക്കം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നന്നായി ഉറങ്ങിയില്ലെങ്കിൽ അത് നിങ്ങളുടെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കും. എന്നാൽ വിവിധ കാരണങ്ങൾ കൊണ്ട് പലർക്കും വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല. ഇത് നിങ്ങളുടെ ജോലിയിലും ജീവിതത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ഇതിനെ മറികടക്കാനായി ഉറക്കം വരാൻ സഹായിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും ചിലർ കുടിക്കാറുണ്ട്. അതിൽ ഒന്നാണ് പാൽ. കിടക്കുന്നതിന് മുമ്പ് പാലുകുടിച്ചാൽ ഉറക്കം വരുമെന്ന് പറയുന്നുണ്ട്. അത് നമ്മുടെ ശരീരത്തിലുണ്ടാക്കുന്ന പ്രയോജനങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
1. മെലറ്റോണിൻ, ട്രിപ്റ്റോഫാൻ തുടങ്ങിയ ചില സംയുക്തങ്ങൾ പാലിൽ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളെ നന്നായി ഉറങ്ങാൻ സഹായിക്കും. മസ്തിഷ്കം ഉൽപ്പാദിപ്പിക്കുന്ന ഹോർമോണാണ് മെലറ്റോണിൻ ഇത് നിങ്ങൾക്ക് ശരിയായ ഉറക്കം തരുന്നു. കൂടാതെ നന്നായി ഉറങ്ങാൻ സഹായിക്കുന്ന സെറോടോണിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ ട്രിപ്റ്റോഫാൻ സഹായിക്കുന്നു.
2. പാൽ മാത്രമല്ല പാലുൽപ്പന്നങ്ങളിലും അടങ്ങിയിട്ടുള്ള ചില സംയുക്തങ്ങൾ രാത്രിയിൽ നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു. അതിനാൽ ഉറങ്ങുന്നതിന് മുമ്പ് ഇത് കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്.
3. ഉറങ്ങുന്നതിന് മുമ്പ് ചൂട് പാൽ കുടിക്കുന്നത് ശരീരം ശാന്തമാക്കാനും നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്നു.