onam2
അഹമ്മദാബാദ് കേരള സമാജത്തിന്റെ ഓണാഘോഷം

അഹമ്മദാബാദ്: അഹമ്മദാബാദ് കേരള സമാജത്തിന്റെ ഓണാഘോഷം 'ഓണച്ചമയം 22" ശ്രീനാരായണ കൾച്ചറൽ വിദ്യാലയാങ്കണത്തിൽ നടത്തി​. സാംസ്‌കാരിക സമ്മേളനം ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് നിഖിൽ കരിയൽ ഉദ്ഘാടനം ചെയ്തു. ഇത്തരം ആഘോഷങ്ങളും ഉത്സവങ്ങളും നാടിന്റെ അഖണ്ഡതയും കെട്ടുറപ്പും നിലനിർത്താൻ അനുപേക്ഷണീയമാണെന്ന് ചീഫ് ജസ്റ്റി​സ് പറഞ്ഞു. സമാജത്തിന്റെ 13 വാർഡുകളും പങ്കെടുത്ത ആവേശകരമായ പൂക്കള മത്സരം ആഘോഷത്തി​ന് പൊലി​മയേകി​. ഫെഗ്മ പ്രസിഡന്റ് ഡോ. കെ.എം.രാമചന്ദ്രൻ, സമാജം പ്രസിഡന്റ് സി. ഗിരീശൻ, വൈസ് പ്രസിഡന്റ് ഹരികൃഷ്ണ പിള്ള, അലക്‌സ് ലൂക്കോസ് എന്നിവർ സംസാരി​ച്ചു.

എച്ച്. എസ്. ഇ/ എസ്. എസ്. സി​ വിഭാഗത്തിൽ മി​കച്ച വിജയം നേടി​യ സമാജാംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു. സമാജം ജനറൽ സെക്രട്ടറി ബെന്നി വർഗീസ് നന്ദി​ പറഞ്ഞു. സമാജം കലാവേദി അംഗങ്ങളുടെ കലാപരി​പാടി​കളും ഉണ്ടായി​രുന്നു.

കേരളത്തിൽ നിന്നുള്ള പാചക വിദഗ്ദ്ധർ ഒരുക്കിയ ഓണ സദ്യ ഉണ്ടായി​രുന്നു. നാൽപതു ദിവസത്തോളം നീണ്ടു നിൽക്കുന്ന അഹമ്മദാബാദ് മലയാളികളുടെ ഓണാഘോഷത്തിന്റെ തുടക്കം കുറിക്കലാ യിരുന്നു ഏകദേശം നാലായിരത്തോളം ജനങ്ങൾ പങ്കെടുത്ത ഈ ' ഓണച്ചമയം".