
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
2022 സെപ്തംബർ 6 - 1198 ചിങ്ങം 21 ചൊവ്വാഴ്ച . ( വൈകുന്നേരം 6 മണി 8 മിനിറ്റ് 59 സെക്കന്റ് വരെ പൂരാടം നക്ഷത്രം ശേഷം ഉത്രാടം നക്ഷത്രം )
അശ്വതി: ധനപ്രാപ്തി,ദൈവാനുകൂല്യം, തേൻ പുരട്ടിയ വാഗ്ദ്ധാനങ്ങളിൽ വീണുപോകരുത്. സ്ത്രീകൾക്ക് സമ്മാനം ലഭിക്കും.വാഹനഭാഗ്യം,ഉന്നത വിദ്യാഭ്യാസത്തിന് അനുമതി ലഭിക്കും.
ഭരണി: ശുഭകാര്യങ്ങൾ നടക്കും,തൊഴിലിലും ബിസിനസിലും നേട്ടം. സ്ത്രീകൾമുഖേന സന്തോഷം, ജീവിതത്തിൽ പലവിധത്തിലും പുരോഗതിയുണ്ടാകും.
കാർത്തിക: കലഹങ്ങൾ ഉണ്ടാകാതെ നോക്കണം,പ്രശ്‌നങ്ങളിൽ വഴിപ്പെടരുത്. പ്രയാസങ്ങൾ, രാത്രി യാത്ര ഒഴിവാക്കുക,ദൈവാധീനക്കുറവ്.
രോഹിണി: ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും, പ്രശ്‌നങ്ങളിൽ ചാടാൻ സാദ്ധ്യതയുണ്ട്.സാമ്പത്തിക പ്രശ്നങ്ങൾ, സ്ത്രീകളെ വിശ്വാസപൂർവം ഒന്നും ഏൽപ്പിക്കരുത്.
മകയിരം: സഹായികൾ ശത്രുക്കൾ ആകും, ധനത്തിന്റെ കാര്യങ്ങൾ വളരെ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യണം. പുതിയ കൂട്ടുകെട്ടുകൾ മൂലം ജീവിതത്തിന് മാറ്റം,സ്ത്രീകൾ മൂലം ചിലർക്ക് പ്രയാസങ്ങൾ വന്നേക്കാം.
തിരുവാതിര: വിശ്വാസവഞ്ചന നേരിടേണ്ടി വരും, എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തണം. കർമ്മരംഗം ഉഷാറാകും, ദാമ്പത്യ ജീവിതത്തിൽ വിഷമതകൾ.
പുണർതം: കോടതിനടപടികൾ നേരിടേണ്ടി വരും,ജോലിസ്ഥലത്ത് ശത്രുക്കളുടെ ഉപദ്രവം. മനസിലുദേശിച്ച സംഗതികൾ നേടിയെടുക്കാൻ എന്ത് മാർഗവും സ്വീകരിക്കും, കടങ്ങൾ പ്രശ്നങ്ങൾക്ക് കാരണമാകും.
പുയം: ദൈവീക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും, വിരോധികളുമായി അടുക്കും. ബന്ധുക്കളുടെ എതിർപ്പുകൾ, കലാപരമായി പുതിയ അവസരങ്ങൾ ലഭിക്കും.
ആയില്യം: അഭിമാനകരമായ സംഗതികൾ ഉണ്ടാവും, വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതി,പ്രാർത്ഥനക്ക് ഫലം കിട്ടും, സാംസ്കാര സമ്പന്നമായി പെരുമാറും, വിശേഷമായ ആഹാരം ലഭിക്കും.
മകം: വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും,വിദേശത്ത് മെച്ചപ്പെട്ട ജോലി. ഉന്നതോദ്യോഗസ്ഥരിൽ നിന്നും ആത്മാർത്ഥമായ സഹകരണം,ആരോഗ്യമായി നല്ല സമയം,ഔദ്യോഗിക രംഗത്ത് ഉന്നതിയുണ്ടാകും.
പൂരം: ധനപരമായ കാര്യങ്ങളിൽ വിജയം, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും. വാക്ക് പാലിക്കാൻ സാധിക്കും, കുടുംബ ചുമതലകൾ ഉത്തര വാദിത്വത്തോടെ നിറവേറ്റും.
ഉത്രം: പുതിയ ബന്ധങ്ങൾ ഉടലെടുക്കും, കുടുംബജീവിത്തിലുള്ള സ്വരചേർച്ചയില്ലായ്മ മാറും.ഈശ്വരാനുഗ്രഹം, സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കും,പ്രവൃത്തി വിജയം.
അത്തം: കുടുംബത്തിൽ സ്ത്രീകൾക്ക് അംഗീകാരം. ഉദ്ദിഷ്ടകാര്യലാഭം. ധനത്തിന്റെ കാര്യത്തിൽ ബുദ്ധിമുട്ടില്ല, അന്യരെ സഹായിക്കാനുള്ള മനസുണ്ടാകും.
ചിത്തിര: പണം കടം കൊടുക്കരുത്. ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുത്. സുഹൃത്തുക്കളുടെ കെണിയിൽ വീഴാതെ നോക്കണം, കുടുംബത്തിൽ സ്വസ്ഥത കുറവുണ്ടാവും.
ചോതി: ഔഷധം ഉപയോഗിക്കേണ്ടി വരും, ആഡംബരത്തിന് പണം ചെലവഴിക്കും. മാതാപിതാകൾക്ക് നേരിയ രോഗങ്ങൾ, അന്യദേശവാസം, ദൂരയാത്ര, ആരോഗ്യപരമായി അസ്വസ്ഥതകൾ.
വിശാഖം: ദേഹദുരിതത്തിന് സാദ്ധ്യത. ജലം,അഗ്‌നി ഇവ സൂക്ഷിക്കണം. കർമ്മരംഗത്ത് കരുതൽ ആവശ്യം. അബദ്ധ പദ്ധതികൾ ആസൂത്രണം ചെയ്ത് വിഷമകരമായ അവസ്ഥ വന്നു ചേരും.
അനിഴം: മാതാവിനും പിതാവിനും രോഗങ്ങൾ, യാത്രയിൽ ദുരിതാനുഭവങ്ങൾ. സ്ത്രീകളുടെ ചതിയിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം, ധനനഷ്ടം.
കേട്ട: സംസാരം വളരെ നിയന്ത്രിക്കണം, വ്യാപാരികൾക്ക് വിദേശ ബന്ധം ലഭിക്കും.സന്താനങ്ങളുടെആരോഗ്യപരിപാലനം നടത്തും,പ്രണയകാര്യങ്ങിളിൽ സന്തോഷം.
മൂലം: വാഹനം ഉപയോഗിക്കുന്നവർ സൂക്ഷിക്കുക, പണം ചെലവഴിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും.പ്രണയകാര്യങ്ങളിൽ സന്തോഷം, അനാവശ്യമായി പണംചെലവാകും, വിദേശയാത്രകൾ ഗുണകരമാകും.
പൂരാടം: മറ്റുള്ളവരുടെ ആദരവ് നേടും, ശത്രുക്കളുമായി ഒത്തു തീർപ്പിലെത്തും. വിവാഹത്തിന് കാത്തിരിക്കുന്നവർക്ക് അനുകൂലമായ മറുപടി കിട്ടും,
ഉത്രാടം: തെറ്റിദ്ധാരണകൾ വന്നുഭവിക്കും, സഹപ്രവർത്തകരുമായി അകൽച്ച ഉണ്ടാകും. ശത്രുക്കൾ നിരാശരാകും, വിദ്യാവിജയം, വിദേശയാത്രകൾ, തൊഴിൽ രംഗത്ത്നിന്നും സാമ്പത്തിക നേട്ടം.
തിരുവോണം: മറ്റുള്ളവർക്ക് അസൂയ തോന്നുന്ന കാര്യങ്ങൾ സംഭവിക്കും,രാഷ്ട്രീയ പ്രവർത്തകർക്ക് അനുകൂല സമയം. സന്താനങ്ങളുടെ ആരോഗ്യ പരിപാലനം നടത്തും.
അവിട്ടം: വ്യവഹാരവിജയം, ബന്ധു ബലം, ഉന്മേഷം വർദ്ധിക്കും. ബിസിനസിൽ അഭിവൃദ്ധി. ജനപ്രീതിയും, അഗീകാരവും പ്രണയസാഫല്യം ഉണ്ടാകും.
ചതയം: കുടുബാംഗങ്ങൾ സ്നേഹത്തോടെ പെരുമാറും, സന്താന ഭാഗ്യം, ഉണ്ടായിരുന്ന ക്ലേശങ്ങൾ മാറും. ഭർതൃഗുണം, സാമ്പത്തിക പുരോഗതി,ദൈവാധീനം,ധനനേട്ടം.
പൂരുരുട്ടാതി: ശത്രുക്കൾ മിത്രങ്ങൾ ആകും, കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം.
ഉത്രട്ടാതി: ദാമ്പത്യം സുഖപ്രദം, ചിരകാലാഭിലാഷം പൂവണിയും, പല രീതിയിലും ധനം വന്നു ചേരും. ഉദ്ദേശസാഫല്യം കിട്ടും, പ്രാർത്ഥനക്ക് ഫലം കിട്ടും,ധനപരമായി ഉയർച്ച.
രേവതി: ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ, അപ്രതീക്ഷിതവും അനുകൂലവുമായ ചില സംഭവങ്ങൾ നടക്കും. നാനാ വഴികളിലൂടെസഹായം. കർമ്മരംഗംഉഷാറാകും.