
മുംബയ്: കാറപകടത്തിൽ മരിച്ച ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ കുടുംബസുഹൃത്താണ് പരിക്കേറ്റ് ചികിത്സയിലുള്ള അനാഹിത പണ്ഡോള. മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ അനാഹിത ഫെർട്ടിലിറ്റി മാനേജ്മെന്റ്, എൻഡോസ്കോപ്പി സർജറി എന്നിവയിൽ വിദഗ്ദ്ധയാണ്. നിയമവിരുദ്ധമായ ഹോർഡിംഗുകൾക്കെതിരെയുള്ള പ്രചാരകയുമാണ്. അനാഹിതയുടെ ഭർത്താവ് ഡാരിയസ് പണ്ഡോളയും ചികിത്സയിലാണ്. ഡാരിയസിന്റെ സഹോദരൻ ജഹാംഗീർ ദിൻഷ പണ്ഡോളയും അപകടത്തിൽ മരിച്ചു.