അരുമാനൂർ:ശ്രീനാരായണ സന്ദേശ പ്രചാരകനും,ഗുരുധർമ്മ പ്രചാരണസഭ കോവളം മണ്ഡലം പ്രസിഡന്റുമായിരുന്ന അരുമാനൂർ ജി.ശിവരാജന്റെ രണ്ടാം സ്മൃതി വാർഷികാചണം സെപ്തംബർ 12ന് തിങ്കളാഴ്ച അരുവിപ്പുറത്ത് വച്ച് നടത്തും. അരുവിപ്പുറം സെൻട്രൽ സ്കൂളിന്റെ പ്രഥമ പ്രിൻസിപ്പൽ കൂടിയായ റിട്ട.ഹെഡ്മാസ്റ്റർ ജി.ശിവരാജൻ സ്മാരക വിദ്യാഭ്യാസ അവാർഡ് അരുവിപ്പുറം സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സമർപ്പിക്കും.തിങ്കളാഴ്ച രാവിലെ 11.30ന് ഗുരു പൂജ.,12ന് അന്നദാനം. ഉച്ചയ്ക്ക് ഒന്നിന് അവാർഡ് വിതരണം മഠാധിപതി സ്വാമി സാന്ദ്രാനന്ദ നിർവഹിക്കും. സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഗംഗാ സുരേഷ് മുഖ്യാതിഥിയാവും.