kk

സെപ്തംബർ 23ന് പാക്കപ്പ്

ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിർവഹിക്കുന്ന വോയ്സ് ഒഫ് സത്യനാഥൻ മുംബെയിൽനിന്ന് നാളെ കൊൽക്കത്തയിലേക്ക് ഷിഫ്ട് ചെയ്യും. ഗുജറാത്തിലും ചിത്രീകരണം ഉണ്ടാവും. ബോളിവുഡ് താരം അനുപം ഖേർ ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ ജോയിൻ ചെയ്ത വിവരം അനുപം ഖേർ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. എട്ടുവർഷത്തിനുശേഷം മലയാളത്തിലേക്ക് എത്തുകയാണ്. സിദ്ദിഖ് ,ജോജു ജോർജ്, ജഗപതി ബാബു, മകരന്ദ് ദേശ് പാണ്ഡെ,ജനാർദ്ദനൻ, വീണ നന്ദകുമാർ, ജോണി ആന്റണി എന്നിവരാണ് മറ്റു താരങ്ങൾ.സെപ്തംബർ 23ന് പാക്കപ്പ് ആകും.

​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​യും​ ​റാ​ഫി​യു​ടേ​താ​ണ്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ജി​തി​ൻ​ ​സ്റ്റാ​നി​ല​സ്,​ ​സ്വ​രൂ​പ് ​ഫി​ലി​പ്പ്.​ബാ​ദു​ഷ​ ​സി​നി​മാ​സി​ന്റെ​യും​ ​ഗ്രാ​ന്റ് ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റേ​യും​ ​ബാ​ന​റി​ൽ​ ​എ​ൻ.​എം​ ​ബാ​ദു​ഷ,​ ​ഷി​നോ​യ് ​മാ​ത്യു,​ ​ദി​ലീ​പ്,​ ​പ്രി​ജി​ൻ​ ​ജെ.​പി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​സം​ഗീ​തം​-​ ​ജ​സ്റ്റി​ൻ​ ​വ​ർ​ഗീ​സ്‌,​പി.​ആ​ർ.​ഒ​-​ ​പി.​ശി​വ​പ്ര​സാ​ദ്.