
അഹമ്മദാബാദ്: മുപ്പത്താറാമത് ദേശീയ ഗെയിംസിന്റെ ഔദ്യോഗിക ഗാനവും ചിഹ്നവും പുറത്തിറക്കി. അഹമ്മദാബാദിലെ ട്രാൻസ് സ്റ്റേഡിയയിലെ ഇ.കെ.എ അരീനയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്റി അമിത് ഷായാണ് അനാച്ഛാദാനം ചെയ്തത്. സെപ്തംബർ 29 മുതൽ ഒക്ടോബർ 12 വരെ ഗുജറാത്തിലെ ആറ് നഗരങ്ങളിലാണ് രാജ്യത്തെ ഏറ്റവും വലിയ കായിക മാമാങ്കം. കായിക താങ്ങളും ഒഫീഷ്യൽസും ഉൾപ്പെടെ 12,000ത്തിലധികം പേർ ഗെയിംസിന്റെ ഭാഗമാകും.
ഗുജറാത്ത് മുഖ്യമന്ത്റി ഭൂപേന്ദ്ര പട്ടേൽ, യുവജനകാര്യ– കായിക മന്ത്റി അനുരാഗ് താക്കൂർ, ഗുജറാത്ത് കായിക മന്ത്റി ഹർഷ് സംഘവി, ഐ.ഒ.എ സെക്രട്ടറി ജനറൽ രാജീവ് മേത്ത ഉൾപ്പെടെ രാഷ്ട്രീയ കായിക ലോകത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യ ഒന്നിക്കും ഇന്ത്യ ജയിക്കും എന്ന ആശയമാണ് ഗെയിംസിന്റെ ഔദ്യോഗിക ഗാനം ഉൾക്കൊള്ളുന്നത്. ആലപിച്ചത് ബോളിവുഡ് ഗായകൻ സുഖ്‌വീന്ദർ സിംഗ് ആണ്.