
മലയാളത്തിലേക്ക് അമല പോൾ അഞ്ചു വർഷത്തിന് ശേഷം തിരിച്ചെത്തുന്ന ചിത്രം "ദി ടീച്ചർ" ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. അതിരനുശേഷം വിവേക് സംവിധാനം ചെയ്യുന്ന ചിത്രം സസ്പെൻസ് ത്രില്ലറാണ് . മഞ്ജു പിള്ള, ചെമ്പൻ വിനോദ് ജോസ്, ഹക്കിം ഷാജഹാൻ, പ്രശാന്ത് മുരളി,നന്ദു, ഹരീഷ് പേങ്ങൻ, അനു മോൾ, മാല പാർവതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.പി .വി ഷാജി കുമാർ, വിവേക് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും .വരുൺ ത്രിപുരനേനി, അഭിഷേക് രാമിശെട്ടി നട്ട് മഗ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ചിത്രം വി.ടി.വി. ഫിലിംസ് നിർമ്മിക്കുന്നു. അനു മൂത്തേടത്താണ് ഛായാഗ്രഹണം . പി .ആർ. ഒ പ്രതീഷ് ശേഖർ.