
മുംബയ്: വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കൈയിലെ ലാത്തി നിർബന്ധിച്ച് പിടിച്ച് വാങ്ങാൻ ശ്രമിച്ച് കൊച്ചുമിടുക്കി. കനിഷ്‌ക ബിഷ്‌നോയ് എന്ന ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകംകണ്ടത് 11 മില്ല്യണിലധികം ആളുകളാണ്. രണ്ട് വയസ്സോളം പ്രായമുള്ള പെൺകുഞ്ഞ് ഡ്യൂട്ടിയിലുള്ള പൊലീസുകാരിയോട് ലാത്തി തരാൻ കൊഞ്ചിക്കൊണ്ട് ആവശ്യപ്പെടുന്നു. പൊലീസുകാരി ചിരിച്ചു കൊണ്ട് തന്നെ അത് നിരസിക്കുന്നു.
എന്നാൽ തന്റെ ശ്രമം ഉപേക്ഷിക്കാതെ കുഞ്ഞ് വീണ്ടും വീണ്ടും ലാത്തി ചോദിക്കുകയാണ്. കുഞ്ഞിന്റെ ശ്രമവും അതിനിടെ ചിരിയടക്കാൻ പാടുപെടുന്ന പൊലീസ് ഉദ്യോഗസ്ഥയെയും വീഡിയോയിൽ കാണാം. തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ കുട്ടിയുടെ നിഷ്‌കളങ്കത നിറഞ്ഞ വീഡിയോ മനസ്സ് തണിപ്പിച്ചുവെന്ന് പലരും കമന്റ് സെക്ഷനിൽ പറയുന്നുണ്ട്.