champions-legue

പാരീസ്: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിന്റെ പുതിയ സീസണിലെ (2022/23 ) പ്രാഥമിക റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ്,മാഞ്ചസ്റ്റർ സിറ്റി,ചെൽസി, പി.എസ്.ജി,യുവന്റസ്, എ.സി മിലാൻ തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം തങ്ങളുടെ പ്രാഥമിക റൗണ്ടിലെ ആദ്യ മത്സരങ്ങൾക്കായി ഇന്ന് കളത്തിലിറങ്ങും. ഗ്രൂപ്പ് ഇ മുതൽ എച്ച് വരെയുള്ള ഗ്രൂപ്പിലെ ടീമുകൾക്കാണ് ഇന്ന് മത്സരമുള്ളത്.

ഗ്രൂപ്പ് എച്ചിൽ പി.എസ്.ജിയും യുവന്റസും തമ്മലുള്ള മത്സരമാണ് ഇന്നത്തെ ഗ്ലാമർ പോരാട്ടം. പി.എസ്.ജിയുടെ തട്ടകമായ പാരീസിൽ ഇന്ത്യൻ സമയം രാത്രി 12.30 മുതലാണ് മത്സരം. ഗ്രൂപ്പ് എഫിൽ റയൽ മാഡ്രിഡ് കെൽറ്റിക്കിനെ എവേ മത്സരത്തിൽ നേരിടും. മാഞ്ചസ്റ്റർ സിറ്റിയ്ക്ക് ഗ്രൂപ്പ് ജിയിലെ മത്സരത്തിൽ സെവിയ്യയാണ് എതിരാളികൾ.

പ്രധാന മത്സരങ്ങൾ

ഡൈനാമോ സാഗ്രബ് -ചെൽസി

(രാത്രി 10.15 മുതൽ)

സെവിയ്യ-മാൻ.സിറ്റി

സാൽസ്ബർഗ് -മിലാൻ

സെൽറ്റിക് -റയൽ

പി.എസ്.ജി -യുവന്റസ്

(രാത്രി 12.30 മുതൽ)

ലൈവ്: സോണി ചാനലുകളിലും സോണി ലിവിലും