ഉറക്കത്തിലുണ്ടാകുന്ന ഉത്തേജനത്തിലൂടെ സംഭവിക്കുന്നതാണ് സ്വപ്നസ്ഖലനം. ഇക്കാര്യത്തിൽ ലജ്ജിക്കുകയോ ഭയപ്പെടുകയോ ചെയ്യേണ്ടതില്ല. ചിലരിൽ ഇത് തെറ്റിദ്ധാരണക്കിടയാക്കുകയും വലിയ പ്രശ്നമാണെന്ന് വിചാരിക്കുകയും ചെയ്യുന്നു. പുരുഷന്റെ ശുക്ലം ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇവ ഏതെങ്കിലും രീതിയിൽ പുറംതള്ളേണ്ടത് ശരീരത്തിൻറെ സ്വാഭാവികമായ ആവശ്യമാണ്. സ്വപ്നസ്ഖലനം ഒരു രോഗമോ രോഗാവസ്ഥയോ അല്ല. ലൈംഗിക ചിന്തകളിൽ മുഴുകി ഉറക്കത്തിലേക്ക് പോകുമ്പോഴും സ്വപ്നസ്ഖലനം സംഭവിക്കാം.
