
പേരിൽ ചെറിയ മാറ്റം വരുത്തി നടൻ സുരേഷ് ഗോപി. സ്പെല്ലിംഗിലാണ് താരം മാറ്റം വരുത്തിയിരിക്കുന്നത്. ഇംഗ്ലിഷ് അക്ഷരങ്ങളിൽ ഒരു എസ് കൂടി ചേർത്താണ് മാറ്റം. അതായത് Suresh Gopi എന്ന സ്പെല്ലിംഗിന് പകരം 'Suressh Gopi', എന്നാണ് മാറ്റിയത്.
സമൂഹമാദ്ധ്യമങ്ങളിലുള്ള അക്കൗണ്ടുകളിൽ അദ്ദേഹം മാറ്റം വരുത്തിക്കഴിഞ്ഞു. ഭാഗ്യപരീക്ഷണാർത്ഥമാണോ പുതിയ പേരിൽ മാറ്റം വരുത്തിയിരിക്കുന്നത് എന്ന് താരം തന്നെ വ്യക്തമാക്കുമെന്നാണ് സൂചന.
അതേസമയം, മേ ഹൂം മൂസ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസിനൊരുങ്ങുന്നത്. ജിബു ജേക്കബാണ് സംവിധായകൻ. സെപ്‌തംബർ 30ന് മേ ഹൂം മൂസ തിയേറ്ററുകളിലെത്തും.