arshdeep

ഏ​ഷ്യാ​ ​ക​പ്പി​ൽ ​ ​ഇ​ന്ന് ​ഇ​ന്ത്യ​-​ ​ശ്രീ​ല​ങ്ക​ല​പോ​രാ​ട്ടം

ദു​ബാ​യ്:​ ​ഏ​ഷ്യാ​ ​ക​പ്പ് ​ക്രി​ക്ക​റ്റി​ൽ​ ​ഇ​ന്ന് ​നി​ർ​ണാ​യ​ക​മാ​യ​ ​സൂ​പ്പ​ർ​ ​ഫോ​ർ​ ​പോ​രാ​ട്ട​ത്തി​ൽ​ ​ഇ​ന്ത്യ​ ​ശ്രീ​ല​ങ്ക​യെ​ ​നേ​രി​ടും.​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​ത്രി​ 7.30​ ​മു​ത​ൽ​ ​ദു​ബാ​യി​ലാ​ണ് ​മ​ത്സ​രം.​ ​സൂ​പ്പ​ർ​ ​ഫോ​റി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പാ​കി​സ്ഥാ​നോ​ട് ​അ​‍​ഞ്ച് ​വി​ക്ക​റ്റി​ന്റെ​ ​തോ​ൽ​വി​ ​വ​ഴ​ങ്ങി​യ​ ​ഇ​ന്ത്യ​യ്ക്ക് ​ഫൈ​ന​ൽ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​നി​ല​നി​റു​ത്താ​ൻ​ ​ഇ​ന്ന് ​ശ്രീ​ല​ങ്ക​യെ​ ​തോ​ൽ​പ്പി​ച്ചേ​ ​തീ​രൂ.​ ​
മ​റു​വ​ശ​ത്ത് ​അ​ഫ്ഗാ​നെ​ ​സൂ​പ്പ​ർ​ ​ഫോ​റി​ൽ​ ​വീ​ഴ്ത്തി​യ​തി​ന്റെ​ ​ആ​ത്മ​ ​വി​ശ്വാ​സ​ത്തി​ലാ​ണ് ​ശ്രീ​ല​ങ്ക​ ​ഇ​ന്ത്യ​യെ​ ​നേ​രി​ടാ​നി​റ​ങ്ങു​ന്ന​ത്.​ ​ഇ​ന്ന​ത്തെ​ ​മ​ത്സ​ര​വും​ ​ജ​യി​ച്ച് ​ഫൈ​ന​ൽ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​സ​ജീ​വ​മാ​ക്കാ​നാ​ണ് ​ല​ങ്ക​യു​ടെ​ ​ശ്ര​മം. ​ഇ​ന്ത്യ​ൻ​ ​ടീ​മി​ൽ​ ​അ​ക്ഷ​ർ​ ​പ​ട്ടേ​ലൊ,​​ ​ദി​നേ​ഷ് ​കാ​ർ​ത്തി​ക്കൊ​ ​ഇ​ടം​ ​നേ​ടാ​ൻ​ ​സാ​ധ്യ​ത​യു​ണ്ട്.​ ​ആ​വേ​ശ് ​ഖാ​നും​ ​തി​രി​ച്ചെ​ത്തി​യേ​ക്കാം.
പാകിസ്ഥാനെതിരെ ഗ്രൂ​പ്പ് ​ഘ​ട്ട​ത്തി​ൽ​ ​പു​റ​ത്തെ​ടു​ത്ത​ ​പ്ര​ക​ട​നം​ ​ഞാ​യ​റാ​ഴ്ച​ സൂ​പ്പ​ർ​ ​ഫോ​റി​ൽ​ ​ഇ​ന്ത്യ​യ്ക്ക് ​പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല.​ ​​ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ ​നി​ശ്ചി​ത​ 20​ ​ഓ​വ​റി​ൽ​ ​ഏ​ഴു​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 181​ ​റ​ൺ​സ​ടി​ച്ചു. ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​പാ​കി​സ്ഥാൻ രണ്ട് പന്ത് ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ​വിജയലക്ഷ്യത്തിലെത്തി (182​/​5)​​.​ ​
ലൈവ്: രാത്രി 7.30 മുതൽ സ്റ്റാർ സ്‌പോർട്സ് ചാനലുകളിലും ഹോട്ട്സ്റ്റാറിലും

അ​ർ​ഷ്‌​ദീ​പി​നെ​ ​ഖാ​ലി​സ്ഥാ​നി​യാ​ക്കി​
അ​തി​രു​വി​ട്ട​ ​ആ​ക്ഷേ​പം

താ​ര​ത്തി​ന് ​പി​ന്തു​ണ​യു​മാ​യി​ ​ക്രി​ക്ക​റ്റ് ​ലോ​കം,​ ​ന​ട​പ​ടി​യു​മാ​യി​ ​കേ​ന്ദ്രം
ന്യൂ​ഡ​ൽ​ഹി​:​ ​ഏ​ഷ്യാ​ക​പ്പി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പാ​കി​സ്ഥാ​നെ​തി​രാ​യ​ ​സൂ​പ്പ​ർ​ ​ഫോ​ർ​ ​മ​ത്സ​ര​ത്തി​ൽ​ ​നി​ർ​ണാ​യ​ക​ ​സ​മ​യ​ത്ത് ​ക്യാ​ച്ച് ​ നഷ്ടപ്പെടുത്തിയ​ ​ഇ​ന്ത്യ​ൻ​ ​ബൗ​ള​ർ​ ​അ​ർ​ഷ്ദീ​പ് ​സിം​ഗി​നെ​തി​രാ​യ​ ​സൈ​ബ​ർ​ ​ആ​ക്ര​മ​ണ​ങ്ങ​ളെ​ ​അ​പ​ല​പി​ച്ച് ​ക്രി​ക്ക​റ്റ് ​ലോ​കം.​ ​അ​ർ​ഷ്‌​ദീ​പി​ന് ​ഖാ​ലി​സ്ഥാ​ൻ​ ​ബ​ന്ധ​മു​ണ്ടെ​ന്ന​ ​ത​ര​ത്തി​ൽ​ ​വി​ക്കി​പീ​ഡി​യ​ ​പേ​ജ് ​എ​ഡി​റ്റ് ​ ചെയ്ത സം​ഭ​വ​ത്തി​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ ​തു​ട​ങ്ങി.​ ​പാകി​സ്ഥാ​നി​ൽ​ ​നി​ന്ന് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ചി​ല​ ​അ​ക്കൗ​ണ്ടു​ക​ളി​ൽ​ ​നി​ന്നാ​ണ് ​തി​രു​ത്ത​ലു​ക​ൾ​ ​വ​രു​ത്തി​യ​തെ​ന്നാ​ണ് ​സൂ​ച​ന. വ​സ​‌്തു​ത​ക​ൾ​ക്ക് ​നി​ര​ക്കാ​ത്ത​ ​ത​ര​ത്തി​ൽ​ ​വി​ക്കി​പീ​ഡി​യ​ ​എ​ഡി​റ്റ് ​ചെ​യ്‌​ത​‌​ത് ​അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ​കേ​ന്ദ്ര​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ്,​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​ ​സ​ഹ​മ​ന്ത്രി​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ​ ​പ​റ​ഞ്ഞു.​ ​ഇ​ത് ​ബോ​ധ​പൂ​ർ​വ​മാ​യ​ ​ശ്ര​മ​മാ​ണെ​ന്നും​ ​ഇ​ന്റ​ർ​നെ​റ്റ് ​സു​ര​ക്ഷ്‌​ക്കു​ ​നേ​രെ​യു​ള്ള​ ​വെ​ല്ലു​വി​ളി​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​ചൂ​ണ്ടി​ക്കാ​ട്ടി.
അ​ർ​ഷ്​ദീ​പി​ന്റെ​ ​വി​ക്കി​പീ​ഡി​യ​ ​പേ​ജ് ​'ഖാ​ലി​സ്ഥാ​ൻ​ ​പ​ഞ്ചാ​ബ്"​ ​എ​ന്ന​ ​പേ​രി​ലാ​ണ് ​എ​ഡി​റ്റ് ​ചെ​യ്‌​ത​ത്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പേ​രി​ലും​ ​മാ​റ്റം​ ​വ​രു​ത്തി.​ ​ഈ​ ​മാ​റ്റ​ങ്ങ​ൾ​ ​വി​ക്കി​പീ​ഡി​യ​ ​ഉ​ട​ൻ​ ​നീ​ക്കം​ ​ചെ​യ്‌​തി​രു​ന്നു.​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കേ​ന്ദ്ര​ ​ഐ​ടി​ ​മ​ന്ത്രാ​ല​യം​ ​വി​ക്കി​പീ​ഡി​യ​ ​പ്ര​തി​നി​ധീ​ക​ളെ​ ​വി​ളി​പ്പി​ച്ച് ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി.​ ​ഭാ​വി​യി​ൽ​ ​ഇ​ത്ത​രം​ ​തി​രു​ത്ത​ലു​ക​ൾ​ ​ഉ​ണ്ടാ​കി​ല്ലെ​ന്ന് ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും​ ​ഐ​ടി​ ​മ​ന്ത്രാ​ല​യം​ ​നി​ർ​ദ്ദേ​ശി​ച്ചു.
സ​മ്മ​ർ​ദ്ദ​ത്തി​ൽ​ ​ആ​ർ​ക്കും​ ​തെ​റ്റു​ക​ൾ​ ​സം​ഭ​വി​ക്കാ​മെ​ന്ന് ​അ​ർ​ഷ​്ദീ​പി​ന് ​പി​ന്തു​ണ​യു​മാ​യി​ ​വ​ന്ന​ ​വി​രാ​ട് ​കോ​ഹ്‌​ലി​ ​പ​റ​ഞ്ഞു.​ ആ​രും ​മ​നഃ​പൂ​ർ​വം​ ​ക്യാ​ച്ചു​ക​ൾ നഷ്ടപ്പെടുത്തി​ല്ലെ​ന്നും​ ​യു​വ​ ​സീ​മ​റെ​ ​വി​മ​ർ​ശി​ക്ക​രു​തെ​ന്നും​ ​ഹ​ർ​ഭ​ജ​ൻ​ ​സിം​ഗ് ​പ​റ​ഞ്ഞു.​ ​പാ​കി​സ്ഥാ​ൻ​ ​ന​ന്നാ​യി​ ​ക​ളി​ച്ചു. ​അ​ർ​ഷി​നെ​യും​ ​ടീ​മി​നെ​യും​ ​കു​റി​ച്ച് ​വി​ല​കു​റ​ഞ്ഞ​ ​കാ​ര്യ​ങ്ങ​ൾ​ ​പ​റ​യു​ന്ന​വ​രെ​ക്കു​റി​ച്ച് ​ആ​ലോ​ചി​ച്ച് ​ല​ജ്ജി​ക്കു​ന്നു​വെ​ന്നും​ ​ഹ​ർ​ഭ​ജ​ൻ​ ​അഭിപ്രായപ്പെട്ടു. മു​ൻ​ ​പാ​ക്‌​ ​ക്യാ​പ്ട​ൻ​ ​മു​ഹ​മ്മ​ദ് ​ഹ​ഫീ​സും​ ​അ​ർ​ഷ​്ദീ​പി​നെ​ ​പി​ന്തു​ണ​ച്ച് ​രം​ഗ​ത്തു​വ​ന്നു.​ ​
പാ​ക് ​ഇന്നിംഗ്സിലെ ബിഷ്‌ണോയി എറിഞ്ഞ 18-ാം ഓവറിലെ മൂന്നാം പന്തിൽ ​ ​ആ​സി​ഫ് ​അ​ലി​ ​ന​ൽ​കി​യ​ ​അ​നാ​യാ​സ​ ​ക്യാ​ച്ച് ​കൈ​പ്പി​ടി​യി​ൽ​ ​ഒ​തു​ക്കാ​നു​ള്ള​ ​അ​ർ​ഷ്​ദീ​പി​ന്റെ​ ​ശ്ര​മം​ ​പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് ​താ​ര​ത്തി​നെ​തി​രെ​ ​അ​ധി​ക്ഷേ​പ​ങ്ങ​ൾ​ ​വ​രാ​ൻ​ ​കാ​ര​ണ​മാ​യ​ത്.​ ​ നി​‌​ർ​ണാ​യ​ക​ ​സ​മ​യ​ത്ത് ​ന​ൽ​കി​യ​ ​ക്യാ​ച്ച് ​അ​ർ​ഷ്​ദീ​പ് ​കൈ​വി​ട്ട​തി​ൽ ഇ​ന്ത്യ​ൻ​ ​ക്യാ​പ്ട​ൻ​ ​രോ​ഹി​ത് ​ശ​ർ​മ്മ അപ്പോൾ തന്നെ ​​ ​നി​രാ​ശ​ ​പ്ര​ക​ട​മാ​ക്കി​യി​രു​ന്നു.