
തൊടുപുഴ: പാർട്ടി ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച മുൻ എം.എൽ.എ . ഇ.എസ്.ബിജിമോളോട് വിശദീകരണം തേടാൻ സി.പി.ഐ ജില്ലാ കൗൺസിൽ തീരുമാനം.
സി.പി.ഐ ജില്ലാ സമ്മേളനത്തിന് പിന്നാലെ നേതൃത്വ വിമർശിച്ചു കൊണ്ട് ഇ.എസ്.ബിജിമോൾ പ്രിയപ്പെട്ട വനിതാ രാഷ്ട്രീയ പ്രവർത്തകരെ' എന്ന് തുടങ്ങുന്ന ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. തന്നെ ജില്ലാ സെക്രട്ടറിയാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ജില്ലാ നേതൃത്വം അട്ടിമറിച്ചുവെന്ന് പരോക്ഷമായി ആരോപിച്ചിരുന്നു. പിന്നീട് ആരോപണം ബിജിമോൾ സ്ഥിരീകരിച്ചു.
സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചപ്പോൾ സ്ത്രീ എന്ന പരിഗണ നൽകേണ്ട ആവശ്യമില്ലെന്ന് ആദർശ രാഷ്ട്രീയ വക്താക്കൾ, തന്നെ അപമാനിക്കുവാൻ തന്റെ സ്ത്രീ പദവിയെ ദുരുപയോഗം അവർ ദുരുപയോഗം ചെയ്തുവെന്ന രൂക്ഷ വിമർശനവും പോസ്റ്റിൽ ഉണ്ടായിരുന്നു.
ഈ പ്രസ്താവനകൾ നടത്താനുള്ള സാഹചര്യം വിശദമാക്കണമെന്നാണ് ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
സെപ്തംബർ ഒന്നിനാണ് വിവാദ പോസ്റ്റിട്ടത്. അത് ഏറെ വിവാദമായിരുന്നു.
സംസ്ഥാന കൗൺസിൽ പിന്തുണയുണ്ടായിരുന്നെങ്കിലും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ബിജിമോൾ പരാജയപ്പെട്ടിരുന്നു.