
കൊച്ചി: മലയാളിയായ ഭാര്യയെ കൊന്ന് അന്യസംസ്ഥാന തൊഴിലാളി ജീവനൊടുക്കി. എറണാകുളം പിണർമുണ്ടയിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കുന്നത്തു നാട് പള്ളിക്കര സ്വദേശി ലിജ ( 41) യാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം ഭർത്താവ് ഷുക്രു തൂങ്ങി മരിക്കുകയായിരുന്നു.
കഴുത്തുമുറിച്ച നിലയിലാണ് ലിജയെ കണ്ടെത്തിയത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപതിയിൽ ഇന്ന് പുലർച്ചെയായിരുന്നു മരണം. ദമ്പതികൾക്ക് പന്ത്രണ്ടും, പത്തും, ഏഴും വയസുള്ള മൂന്ന് മക്കളുണ്ട്. മാസങ്ങളായി ഇരുവരും പിണങ്ങിക്കഴിയുകയായിരുന്നു.