
ബ്രോ ഡാഡിക്കു ശേഷം ലാലു അലക്‌സ് മുഴുനീള വേഷത്തിൽ എത്തുന്ന ഇമ്പം ടൈറ്റിൽ ലുക്ക് പുറത്ത്.ശ്രീജിത്ത് ചന്ദ്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ദീപക് പറമ്പോൽ, മീര വാസുദേവ്, ദർശന, ഇർഷാദ് എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കലേഷ് രാമാനന്ദ് , ദിവ്യ എം നായർ, ശിവജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര ആണ് നിർമ്മാണം. ഛായാഗ്രഹണം: നിജയ് ജയൻ പി.ആർ.ഒ: പി.ശിവപ്രസാദ്.