onam-release

ഓണക്കാലത്ത് തിയേറ്ററുകൾക്ക് പുറമെ ഒ.ടി.ടിയിലും റിലീസുകളുടെ ഘോഷയാത്ര. വൻ വിജയമായി മാറിയ സൂപ്പർതാര ചിത്രങ്ങൾ റിലീസിനെത്തുന്നുണ്ട്. കുഞ്ചാക്കോ ബോബൻ ചിത്രം 'ന്നാ താൻ കേസ് കൊട്', ഷറഫൂദീൻ നായകനായെത്തിയ 'പ്രിയൻ ഓട്ടത്തിലാണ്', കിച്ച സുദീപിന്റെ 'വിക്രാന്ത് റോണ', സുരേഷ് ഗോപി ചിത്രം 'പാപ്പൻ' എന്നിവയാണ് പ്രധാന ഒ.ടി.ടി റിലീസുകൾ. ചില ചിത്രങ്ങൾ റിലീസായിക്കഴിഞ്ഞു.

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കിയ ചിത്രമാണ് 'ന്നാ താൻ കേസ് കൊട്' തിരുവോണ ദിനമായ സെപ്‌തംബർ എട്ടിന് ചിത്രം ഒ.ടി.ടിയിലെത്തും. ഹോട്ട്‌സ്റ്റാറാണ് സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോം. തമിഴ്‌ താരം ഗായത്രി ശങ്കറാണ് നായിക. ബേസിൽ ജോസഫ്, ഉണ്ണിമായ പ്രസാദ് എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.

പൊറിഞ്ചുമറിയം ജോസിന് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ജോഷി ഒരുക്കിയ ചിത്രമാണ് 'പാപ്പൻ'. മികച്ച പ്രേക്ഷക പ്രതികരണം നേടിയ 50 കോടി ക്ലബിൽ ഇടം നേടിയിരുന്നു. നീത പിള്ള, ഗോകുൽ സുരേഷ്, നൈ​ല​ ​ഉ​ഷ,​ ​ആ​ശ​ ​ശ​ര​ത്,​ ​ക​നി​ഹ,​ ​ച​ന്ദു​നാ​ഥ്,​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​ടി​നി​ ടോം,​ ​ഷ​മ്മി​ ​തി​ല​ക​ൻ​ ​തു​ട​ങ്ങിയവരും​ ചിത്രത്തിലുണ്ട്. സെപ്തംബർ ഏഴിന് സീ 5ലൂടെ ചിത്രം റിലീസ് ചെയ്യും.

onam-release

ഷറഫുദ്ദീൻ പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രമാണ് 'പ്രിയൻ ഓട്ടത്തിലാണ്'. ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി അതിഥി കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം മനോരമ മാക്‌സിലൂടെ റിലീസ് ആയിക്കഴിഞ്ഞു. അപർണ ദാസാണ് ഷറഫുദ്ദീന്റെ നായിക കഥാപാത്രമായി എത്തിയത്.

ഏറെ പ്രേക്ഷകശ്രദ്ധ നേടിയ കിച്ച സുദീപ് ചിത്രം 'വിക്രാന്ത് റോണ' ഫാന്ററസി ആക്ഷൻ ചിത്രമാണ്. മലയാളത്തിൽ ഡബ്ബ് ചെയ്തുള്ള പതിപ്പ് ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തുന്നത്. സീ5 പ്ലാറ്റ്‌ഫോമിലൂടെ ചിത്രം പ്രദർശനം തുടങ്ങിക്കഴിഞ്ഞു.

ജോണ്‍ എബ്രഹാം നായകനായെത്തിയ 'ഏക് വില്ലൻ റിട്ടേണ്‍സ്' സെപ്‌തംബർ ഒൻപതിന് റിലീസിനെത്തും. അര്‍ജുൻ കപൂറും ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നെറ്റ്ഫ്ലിക്‌സാണ് ചിത്രം റിലീസ് ചെയ്യുന്നത്.