mustafa
അ‌ഡ്വ. പി. മുസ്തഫ

കണ്ണൂർ: കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.മുഹമ്മദ് മുഷ്‌താഖിന്റെ പിതാവും കണ്ണൂർ ബാറിലെ മുതിർന്ന അഭിഭാഷകനുമായ താണയിലെ അ‌ഡ്വ.പി.മുസ്തഫ (90) നിര്യാതനായി. തിരുവേപ്പതി യൂണിയൻ, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് സ്റ്റാഫ് യൂണിയൻ, കണ്ണൂർ സ്പിന്നിംഗ് മിൽ വർക്കേഴ്സ് യൂണിയൻ, കോഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽ സ്റ്റാഫ് യൂണിയൻ തുടങ്ങി നിരവധി തൊഴിലാളി യൂണിയനുകളുടെ സാരഥ്യം വഹിച്ചു. കണ്ണൂർ ജില്ലാ ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ ആജീവനാന്ത അംഗമാണ്. കേരള സ്റ്റേറ്റ് എം.ഇ.എസ് എക്‌സിക്യൂട്ടീവ് അംഗം, കണ്ണൂർ ജില്ലാസ്ഥാപക സെക്രട്ടറി, സലഫി ട്രസ്റ്റ് ചെയർമാൻ, സീനിയർ സെക്കൻഡറി സ്‌കൂൾ, സലഫി എഡ്യൂക്കേഷണൽ ട്രസ്റ്റ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഭാര്യ: സൈനബി. മറ്റു മക്കൾ: അബൂബക്കർ സിദ്ദിഖ് (അഡ്‌നോക്ക്, അബുദാബി), മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് റഫീഖ് (വ്യാപാരി), ഫാത്തിമ.