z

തൃശൂർ: പട്ടികജാതി വിഭാഗത്തിൽ തൃശൂർ കിഴക്കേകോട്ട എവർഗ്രീൻ റോഡ് സിഡ്ബി സെഡാർ അപാർട്ട്‌മെന്റ്‌സ് ബി 8ൽ കെ.പി. ലക്ഷ്മീഷിനാണ് എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക്. പൊതുവിഭാഗത്തിൽ 45-ാം റാങ്ക് ആണിത്, സ്‌കാേർ: 556.4674. കോഴിക്കോട് കടമേരി തറമ്മൽ വീട്ടിൽ ടി. അതിഥിനാണ് പട്ടികജാതി വിഭാഗത്തിൽ രണ്ടാം റാങ്ക് (സ്‌കോർ 523.1787). പൊതുവിഭാഗത്തിൽ 152-ാം റാങ്കാണ് അതിഥിന്.

പട്ടികവർഗ വിഭാഗത്തിൽ കാസർകോട് നുള്ളിപ്പാടി പി.എം.എസ്. റോഡ് പർമേഷ് എൻ.ആർ.എ. 07ൽ തേജസ് ജെ. കർമെയ്ൽ ഒന്നാം റാങ്ക് നേടി. പൊതുവിഭാഗത്തിൽ 1077-ാം റാങ്കാണിത്. സ്‌കോർ: 443.7484. കോട്ടയം ഗാന്ധിനഗർ മെഡിക്കൽ കോളേജ് കാമ്പസിൽ ക്വാർട്ടർ എ6 ൽ ജെഫ്രി സാം മാമ്മന് ആണ് രണ്ടാം സ്ഥാനം, സ്‌കോർ 389.9774.

തത്സമയം അഭിനന്ദനം

പത്രസമ്മേളനത്തിനിടെ അവാർഡ് ജേതാക്കളെ മന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. നാലാം റാങ്ക് നേടി തൃശൂർ ജില്ലയിൽ ഒന്നാമതെത്തിയ മുളങ്കുന്നത്തുകാവ് സ്വദേശി ആൻമേരിയെയും അഭിനന്ദിച്ചു. പ്രവേശന പരീക്ഷ കമ്മിഷണർ കെ. ഇമ്പശേഖർ, ജോയിന്റ് കമ്മിഷണർ എ. അൻവർ എന്നിവരും പങ്കെടുത്തു.