
ചെന്നൈ: ഉപഭോക്താക്കൾക്ക് സിസ്റ്റമാറ്റിക്കായും കൃത്യതയോടെയും സമ്പദ്ഭദ്രത ഉറപ്പാക്കാവുന്ന ന്യൂ പെൻഷൻ പ്ളസ് പ്ളാൻ അവതരിപ്പിച്ച് എൽ.ഐ.സി. കാലാവധി തീരുമ്പോൾ അന്വിറ്റി പ്ളാൻ വാങ്ങുന്നതിലൂടെ സ്ഥിരവരുമാന മാർഗമാക്കി മാറ്റാവുന്നതുമായ പ്ളാനാണിത്.
ഒറ്റ പ്രീമിയം പേമെന്റ് പോളിസിയായോ തവണകളായി പ്രീമിയം അടയ്ക്കുന്നവിധമോ പ്ളാനിൽ ചേരാം. പ്ളാനിന്റെ മാനദണ്ഡപ്രകാരം പ്രീമിയം തുകയും പോളിസി കാലാവധിയും ഉപഭോക്താവിന് തിരഞ്ഞെടുക്കാം. നിബന്ധനകളോടെ പോളിസി കാലാവധി നീട്ടാനുമാകും.
പ്ളാനിലെ നാലുതരം ഫണ്ടുകളിലൊന്നിൽ പോളിസി ഉടമയ്ക്ക് നിക്ഷേപിക്കാം. ചെറുപ്പക്കാർക്ക് പിന്നീട് വിരമിക്കൽ പ്രായത്തിൽ മികച്ച സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സഹായിക്കുന്ന പ്ലാനാണിത്. ഏജന്റുമാർ മുഖേനയോ https://licindia.in/ വഴിയോ പ്ലാൻ വാങ്ങാം.