blasters

കൊച്ചി: ഐ.എസ്.എൽ ഒൻപതാം സീസണിൽ കേരള ബ്ലാസ്​റ്റേഴ്സ് എഫ്സിയുടെ എല്ലാ ഹോം മത്സരങ്ങൾക്കുമുള്ള സീസൺ ടിക്ക​റ്റുകൾ പുറത്തിറക്കി. തുടക്കത്തിൽ, 40 ശതമാനം കിഴിവിൽ 2499 രൂപയ്ക്ക് സീസൺ ടിക്ക​റ്റുകൾ ലഭിക്കും. പേ ടിഎം ഇൻസൈഡറിൽ എല്ലാ ടിക്ക​റ്റുകളും വിൽപ്പനയ്ക്ക് ലഭ്യമാവും. ആദ്യമായാണ് ക്ലബ് സീസൺ ടിക്കറ്റുകൾ ഏർപ്പെടുത്തുന്നത്. ഐ.എസ്.എൽ 2022/23 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്ര് ബംഗാളിനെ നേരിടും.


സീസൺ ടിക്കറ്റെടുത്താൽ

ഈ സീസണിൽ കേരള ബ്ലാസ്‌​റ്റേഴ്സിന്റെ എല്ലാ ഹോം മത്സരങ്ങൾക്കുമുള്ള സീ​റ്റാണ് സീസൺ ടിക്ക​റ്റിലൂടെ ആരാധകർക്ക് ഉറപ്പ് നൽകുന്നത്.

സ്​റ്റേഡിയത്തിലെ ഏ​റ്റവും മികച്ച സീ​റ്റുകളിൽ ഉൾപ്പെട്ട രണ്ടാം നിര ഈസ്​റ്റ്, വെസ്​റ്റ് ഗാലറികളിൽ ഇരുന്ന് മത്സരങ്ങൾ കാണാം.

ഫസ്​റ്റ് ടീം പരിശീലന സെഷനുകൾ കാണാനുള്ള അവസരവുമുണ്ട്.

മത്സര ദിവസങ്ങളിൽ സ്‌​റ്റേഡിയത്തിലേക്ക് സൗകര്യപ്രദമായ പ്രവേശനത്തിനും പുറത്തുകടക്കലിനും സീസൺ ടിക്ക​റ്റ് പ്രയോജനപ്പെടുത്താം.

ഭാഗ്യശാലികളായ സീസൺ ടിക്ക​റ്റ് ഉടമകൾക്ക് താരങ്ങളെ നേരിട്ട് കാണാനും, താരങ്ങൾ ഒപ്പിട്ട ജേഴ്സികൾ സ്വന്തമാക്കാനും അവസരമുണ്ടാവും.