
ഗാസിയാബാദ്: ഫ്ളാറ്റിലെ ലിഫ്‌റ്റിൽ കയറുന്നതിനിടെ കുട്ടിയെ നായ കടിച്ചു. വളർത്തുനായയുമായി ലിഫ്‌റ്റിൽ ആൾ നിൽക്കുമ്പോൾ കുട്ടി ലിഫ്‌റ്റിലേക്ക് കയറുന്നതും ഇതിനിടെ നായ ചാടി കുട്ടിയുടെ പാന്റിൽ കടിക്കുന്നതുമാണ് ലിഫ്‌റ്റിലെ സിസിടിവി ദൃശ്യത്തിലുളളത്. കുട്ടിയുടെ നേരെ നായ കുരച്ചുചാടിയിട്ടും അനങ്ങാതെ നിന്ന നായയുടെ ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ രാജ്‌നഗർ എക്സ്‌റ്റൻഷനിലെ ചാംസ് കാസിൽ സൊസൈറ്റിയിൽ തിങ്കളാഴ്‌ചയാണ് സംഭവമുണ്ടായത്.
കുട്ടി പേടിച്ച് കരയുമ്പോൾ നായ കടിച്ച് പരിക്കുണ്ടോ എന്നോ പ്രശ്‌നമുണ്ടോ എന്നോ ഒന്നും നോക്കാൻ നായയുടെ ഉടമ മെനക്കെട്ടില്ല. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് മടങ്ങിവരികയായിരുന്നു കുട്ടി. ലിഫ്‌റ്റ് നിന്ന ശേഷം ഒന്നും ചെയ്യാതെ നായയുടെ ഉടമ ഇറങ്ങിപ്പോയി. ലിഫ്‌റ്റിൽ നിന്നും പുറത്തിറങ്ങിയ കുട്ടി വിവരം ഒരാളോട് പറയുന്നതും വീഡിയോയിൽ കാണാം.
Viral video from Charms county society, Rajnagar, #Ghaziabad: Pet dog bites a boy in lift but instead of caring to child's pain, owner walks away carelessly. FIR registered against woman on complaint of parents.#UttarPradesh #Rajnagar pic.twitter.com/6KVB9HMIJ2— Kaffir is Back. (@Kaffiro1) September 6, 2022