
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. പോസ്റ്ററുകള്‍ കൊണ്ട് തന്നെ സിനിമയ്ക്ക് മികച്ച പ്രചരണം നല്‍കുന്ന പതിവ് ക്രിസ്റ്റഫറിലൂടെയും ആവര്‍ത്തിച്ചിരിക്കുകയാണ് മെഗാസ്റ്റാര്‍. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകര്‍ക്ക് സൂചനകള്‍ നല്‍കുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു.
മമ്മൂട്ടിയുടെ അടുത്ത തിയേറ്റര്‍ റിലീസായ റോഷാക്കിന്റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഭരിച്ചു കൊണ്ടിരിക്കുന്ന സമയത്തെത്തിയ ക്രിസ്റ്റഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ആരാധകര്‍ ഇരട്ടി മധുരമെന്ന പോലെ ആഘോഷമാക്കിയിരിക്കുകയാണ്.
പുലിമുരുകനടക്കമുള്ള ബ്‌ളോക്ക്ബസ്റ്ററുകള്‍ മലയാള സിനിമയ്ക്കു സമ്മാനിച്ച ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്ന്ത്. ആര്‍.ഡി ഇല്ല്യൂമിനേഷന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍
ഷൈന്‍ ടോം ചക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍, ജോക്കര്‍, എതര്‍ക്കും തുനിന്തവന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ തെന്നിന്ത്യന്‍ താരമായ വിനയ് റായാണ് പ്രതിനായക കഥാപാത്രം അവതരിപ്പിക്കുന്നത്. വിനയ് റായുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ക്രിസ്റ്റ്ഫര്‍.