e

സന്തതസഹചാരിയാണ് നടുവേദനയെങ്കിലും ആദ്യം പലരും അവഗണിക്കുകയാണ് പതിവ്.
അമിതവണ്ണം, സ്ഥിരം ബൈക്ക് യാത്ര, പുകവലി, വ്യായാമം ഇല്ലാതെ ഇരുന്നു ജോലി ചെയ്യൽ, പ്രായക്കൂടുതൽ, നടുവിന് ഏറ്റ പരുക്ക് എന്നിവയൊക്കെ വേദനയുടെ പ്രധാനകാരണങ്ങളാണ്.


ഡിസ്‌കുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങൾ, കശേരുക്കളെ പരസ്‌പരം ബന്ധിപ്പിക്കുന്ന ചലനവള്ളികൾക്കുണ്ടാകുന്ന വലിച്ചിലുകൾ, നട്ടെല്ലുമായി ബന്ധപ്പെട്ടുള്ള പേശികൾക്കുണ്ടാകുന്ന ഉളുക്കുകൾ, തെറ്റായ ജീവിതശൈലി തുടങ്ങിയവയാണ് നടുവേദനക്കിടയാക്കുന്ന പ്രധാന ഘടകങ്ങൾ. വ്യായാമം, യോഗ എന്നിവ സ്ഥിരമായി ചെയ്യുന്നത് നടുവേദന അകറ്റും.ശരിയായ രീതിയിൽ ഇരിക്കുകയും കിടക്കുകയും ചെയ്യുന്നത് നടുവേദന വരുന്നത് തടയും. തുടർച്ചയായി വളരെനേരം ഇരിക്കാതെ ഇടയ്ക്ക് അൽപ സമയം എഴുന്നേറ്റു നടക്കണം. നട്ടെല്ല് നിവർന്ന് ഇരിക്കുന്നത് നടുവേദന വരാതെയിരിക്കാൻ സഹായിക്കും