congress

ബംഗളൂരു: മഴക്കെടുതിയിൽ മുങ്ങിത്താഴ്ന്ന ബംഗളൂരു നഗരത്തിൽ വെള‌ളത്തിൽ പൊങ്ങിക്കിടന്ന് വേറിട്ട തരത്തിൽ ഒരു പ്രതിഷേധം. കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ് ജില്ല ഭാരവാഹിയായ മുഹമ്മദ് ഹാരിസ് നളപാടാണ്, പ്രളയത്തിൽ മുങ്ങിയ റോഡിൽ തന്റെ ശരീരത്തിൽ റബ്ബർ ട്യൂബ് പിടിപ്പിച്ച് പൊങ്ങിക്കിടന്ന് പ്രതിഷേധമറിയിച്ചത്. പ്രളയബാധിതമായ ബംഗളൂരു നഗരത്തിന്റെ ഇപ്പോഴുള്ള അവസ്ഥയ്ക്ക് കഴിഞ്ഞ സർക്കാരിനെ കർണാടക മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മൈ പഴിചാരിയിരുന്നു. ഇതിന്റെ പിന്നാലെയായിരുന്നു കർണാടക യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം നടന്നത്.

കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടിലായ ബംഗളൂരു നഗരത്തിൽ ടെക്കികൾ ട്രാക്ടറിലേറി ജോലിയ്‌ക്കെത്തുന്ന ദൃശ്യങ്ങൾ മുൻപ് പുറത്തുവന്നിരുന്നു.
വ്യത്യസ്തമായ പ്രതിഷേധത്തിന് പിന്നാലെ മുഹമ്മദ് ഹാരിസിനെ സംഭവസ്ഥലത്ത് നിന്നും പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. രാജ്യത്തെ പ്രധാന ഐടി നഗരമായ ബംഗളുരുവിനെ ഇപ്പോൾ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി ഗവൺമെന്റ് മുങ്ങിത്താഴുന്ന നഗരമാക്കി മാറ്റിയെന്ന് മുഹമ്മദ് ഹാരിസ് ആരോപിച്ചു. ദുരിതത്തിലൂടെ കടന്നു പോകുന്ന ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഏർപ്പെടുത്താത്ത സർക്കാരിന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനം ചുട്ട പാഠം തന്നെ പഠിപ്പിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

#WATCH | Mohammed Haris Nalapad, President, Karnataka Pradesh Youth Congress Committee floats using an inflated rubber tube on a waterlogged road in #Bengaluru to protest against the state govt demanding a solution to severe waterlogging witnessed in the city pic.twitter.com/IF8DdmNa55

— ANI (@ANI) September 6, 2022