prana

കൊച്ചി: ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള ഉത്പന്നങ്ങൾ കുറഞ്ഞവിലയിൽ വീടുകളിൽ എത്തിക്കുന്ന ആദ്യ പ്രാണ സ്റ്റോർ തുറന്നു. എറണാകുളം കുന്നത്തുനാട് പഞ്ചായത്തിൽ ആരംഭിച്ച സ്റ്റോറിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതാമോൾ നിർവഹിച്ചു.

എസ്.പി.സി ചെയർമാൻ എൻ.ആർ. ജയ്മോൻ, സി.ഇ.ഒ മിഥുൻ പി.പി., പ്രാണ സ്റ്റോർ ഫ്രാഞ്ചൈസി ഹാപ്പി മാർട്ട് ഉടമ എൽദോ കുര്യാക്കോസ്, സെയിൽസ് ഹെഡ്ഡുമാരായ വിനോദ് കുമാർ, ബേബി നിഷാദ്, ദിനേശൻ പി.വി., ചാൾസ് പി.എഫ് എന്നിവ‌ർ പങ്കെടുത്തു.

പ്ലേസ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ പ്രാണ സ്റ്റോർ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നവർക്ക് കുറഞ്ഞവിലയിൽ ഏത് ബ്രാൻഡിലുള്ള ഉത്പന്നങ്ങളും ഓർഡർ ചെയ്യാം. സാധനങ്ങൾ വീട്ടിലെത്തുമ്പോൾ ഗുണനിലവാരം പരിശോധിച്ചശേഷം മാത്രം പണം നൽകിയാൽ മതിയെന്ന പ്രത്യേകതയുമുണ്ട്.

വാർഡ്, പഞ്ചായത്ത് തലങ്ങളിൽ ഫ്രാഞ്ചൈസി ആരംഭിച്ച് സംരംഭകരെ സൃഷ്ടിക്കുകയും ജനങ്ങൾക്ക് കുറഞ്ഞവിലയിൽ നിത്യോപയോഗ സാധനങ്ങൾ വീടുകളിൽ എത്തിച്ചും നൽകുന്ന എസ്.പി.സിയുടെ ഇ-കൊമേഴ്സ് വിഭാഗമാണ് പ്രാണ സ്റ്റോർ.