arjun-sampath

ചെന്നൈ: കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ പ്രതിഷേധിക്കാൻ പദ്ധതിയിട്ട ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത് അറസ്റ്റിൽ. തമിഴ്‌നാട്ടിലെ ദിണ്ടിഗൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

പ്രതിഷേധിക്കാനായി ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടനം നടക്കാനിരിക്കുന്ന കന്യാകുമാരിയിലേക്ക് പോകാനായിരുന്നു അർജുൻ സമ്പത്തിന്റെ പദ്ധതി. ഇതറിഞ്ഞ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം,​ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കന്യാകുമാരിയിലെ വേദിയിൽ ഇന്ന് വൈകിട്ട് അഞ്ചിന് തുടക്കമാകും.

എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി എ.ഐ.സി.സി സംഘടന ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ നേരത്തെ അറിയിച്ചിരുന്നു. മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും കന്യാകുമാരിയിലെത്തും. 118 സ്ഥിരം അംഗങ്ങളാണ് രാഹുൽഗാന്ധിക്കൊപ്പം യാത്രയിലുടനീളമുണ്ടാവുക.