
വില്ലനായും സഹനടനായുമൊക്കെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് ഷമ്മി തിലകൻ. സോഷ്യൽ മീഡിയയിലും സജീവമാണ് നടൻ. തന്റെ പോസ്റ്റിന് ആരാധകരിടുന്ന ചില കമന്റുകൾക്ക് അദ്ദേഹം മറുപടി നൽകാറുമുണ്ട്. അത്തരത്തിൽ താരം നൽകിയൊരു മറുപടിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
' അനാവശ്യ വിവാദങ്ങളിൽ പോയി തലയിടാതെ ഞങ്ങൾക്ക് ഇതുപോലെ നല്ല എന്റർടെയ്‌മെന്റ് തരൂ...വിവാദങ്ങളും സംഘടനാ പ്രശ്‌നങ്ങളും ഉണ്ടാക്കാൻ ഒന്നിനും പറ്റാത്ത ടിനി ടോമും, ഇടവേള ബാബുവിനെയും പോലെയുള്ള ആളുകൾ ഉണ്ട്. ചേട്ടൻ നല്ല കഥാപാത്രങ്ങൾ കിട്ടാൻ അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറാകണം.' എന്നായിരുന്നു ഒരാളുടെ കമന്റ്.

ഈ കമന്റിനാണ് ഷമ്മി തിലകൻ മറുപടി നൽകിയിരിക്കുന്നത്. "വിവാദങ്ങളിൽ പോയി തലയിടാൻ അന്നും ഇന്നും താല്‌പര്യമില്ല ബ്രോ..അഡ്ജസ്റ്റ് ചെയ്തു തന്നെയാണ് ഇതുവരെ എത്തിയത്. എന്നാൽ..;"ഒന്ന് തലയിട്ടേച്ച് പോ തിലകൻ ചേട്ടന്റെ മോനെ" എന്നും പറഞ്ഞ് ഓരോരോ അവന്മാര് കച്ചകെട്ടി ഇറങ്ങിയാൽ എന്ത് ചെയ്യും..? ദേ കഴിഞ്ഞ ദിവസവും വന്നിട്ടുണ്ട് പുതിയ "ഇണ്ടാസ്"..! ഞാൻ എന്തു ചെയ്യണം..?നിങ്ങള് പറ..!"- എന്നായിരുന്നു താരത്തിന്റെ മറുപടി.