പാലേരി മാണിക്യത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് മൈഥിലി. സോൾട്ട് ആൻഡ് പെപ്പർ, മായാമോഹിനി, നാടോടി മന്നൻ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെയാണ് നടി മലയാളികളുടെ പ്രിയങ്കരിയായത്. 'വാട്‌സ് ഇൻ മൈ ബാഗുമായെത്തിയിരിക്കുകയാണ് മൈഥിലിയിപ്പോൾ.

mythili

പേന, പുസ്തകം,സാനിറ്റൈസർ, ഫോൺ, റോസ് വാട്ടർ, പെർഫ്യൂം, ലിപ്സ്റ്റിക്, മസ്‌കാര അടക്കമുള്ള മേക്കപ്പ് സാധനങ്ങളാണ് ബാഗിലുള്ളത്.താൻ എപ്പോഴും മേക്കപ്പ് ചെയ്ത് നടക്കുന്ന വ്യക്തിയല്ലെന്നും നടി പറയുന്നു.

ഒരു കുഞ്ഞ് പേഴ്‌സും നടിയുടെ ബാഗിലുണ്ട്. ഇതില്ലാതെ നമുക്ക് ജീവിക്കാൻ പറ്റില്ലാല്ലോ എന്നും മൈഥിലി പറയുന്നു. പേഴ്‌സിൽ ചേട്ടന്റെയും പപ്പയുടെയും മമ്മിയുടേയുമെല്ലാം ഫോട്ടോസ് ഉണ്ട്. ഇത് തനിക്ക് ഭയങ്കര പ്രിയപ്പെട്ടതാണെന്നും താരം വ്യക്തമാക്കി. പെട്ടെന്ന് ടെൻഷൻ വന്നാൽ ഉപയോഗിക്കാൻ പറ്റുന്ന ഒരു സാധനവും നടിയുടെ ബാഗിലുണ്ട്. അതെന്താണെന്നറിയാൻ വീഡിയോ കാണാം...