
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
അശ്വതി: ഉത്തരവാദിത്തത്തോടെ ജോലി ചെയ്തു തീര്‍ക്കും, കലാപരമായ കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും, ജോലിക്കുള്ള അറിയിപ്പുകള്‍ കിട്ടും, മനസ്സമാധാനവും സന്തോഷവും നിറഞ്ഞ ദിവസം.
ഭരണി: ദാമ്പത്യ സുഖകൂടുതല്‍ അനുഭവത്തിൽ വരും, രോഗശാന്തിയുണ്ടാകും, സാമ്പത്തികമായി മേന്മയുള്ള സമയം, ഹോട്ടല്‍ രംഗത്ത് നിന്നും കൂടുതല്‍ വരുമാനം, വാഹനഭാഗ്യം സിദ്ധിക്കും.
കാര്‍ത്തിക: സ്ത്രീകള്‍ക്ക് തൊഴില്‍ രംഗത്ത് നിന്നും അഭിമാനവും അംഗീകാരവും, ആഭരണങ്ങള്‍ കിട്ടും, അപ്രതീക്ഷിത ധനനേട്ടം, അസ്ഥി വേദനയ്ക്ക് നേരിയതോതില്‍ ശമനം ഉണ്ടാകും.
രോഹിണി: സര്‍ക്കാര്‍ ആനുകൂല്യം കിട്ടും, സ്വന്തം കൗശലം കൊണ്ട് ദുഷ്കരമായിരുന്നു എന്ന് കരുതിയിരുന്ന സംഗതികള്‍ വരുതിയിലാക്കും. സമ്മാനാദികള്‍ ലഭിക്കും, ആഡംബര വസ്തുക്കളുടെ ശേഖരം വര്‍ദ്ധിപ്പിക്കും.
മകയിരം: കരാറുകളിലൂടെ ധനപ്രാപ്തി, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമായിരിക്കും, ആപത്തുകളില്‍ നിന്നും അത്ഭുതകരമായി രക്ഷപെടും, മകള്‍ക്ക് വിവാഹത്തിനുണ്ടായിരുന്ന തടസങ്ങള്‍ അകലും.
തിരുവാതിര: ജോലിഭാരം കുറയും, മറ്റുള്ളവരുടെ സഹായത്താല്‍ കാര്യങ്ങള്‍ അനുകൂലമാക്കും, പിതാവില്‍ നിന്നും അനുകൂല നിലപാട്, മനസ്സുഖം അനുഭവത്തില്‍ വരും.
പുണര്‍തം: അന്യരുടെ പ്രയാസത്തില്‍ സമാശ്വാസം കൊടുക്കും, യാത്രയില്‍ നേട്ടങ്ങൾ, പരുഷമായി സംസാരിച്ചു സ്വന്തം കാര്യം നേടും, തെറ്റിധാരണകള്‍ മാറിക്കിട്ടും.
പൂയം: ദാനകര്‍മ്മങ്ങള്‍ നടത്തും, ഇന്റർവ്യുകളിലും മത്സരങ്ങളിലും ജയം, കുടുംബ ഭദ്രത കൈവരിക്കും, ജോലിയില്‍ നിന്നും കൂടുതല്‍ വരുമാനം.
ആയില്യം: കുടുംബത്തില്‍ സമാധാനം കിട്ടത്തക്ക വണ്ണമുള്ള പ്രവത്തികള്‍ കാഴ്ചവയ്ക്കും, ധനനേട്ടം, ലഹരിയുടെ ഉപയോഗം മൂലം തൊഴിലില്‍പ്രശ്നങ്ങള്‍, അനാവശ്യമായ കലഹങ്ങള്‍.
മകം: ഉപരിപഠനത്തിന് അനുകൂലമായ സമയം.കുറെക്കാലമായി ഉണ്ടായിരുന്ന പ്രയാസങ്ങള്‍ മാറിക്കിട്ടും,വിദ്യാപരമായ മുന്നേറ്റം.
പൂരം: കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങള്‍, പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, ശരീരസുഖം, ഇന്‍റര്‍വ്യുകളില്‍ വിജയം, യാത്രയില്‍ നേട്ടം. കുടുംബ സുഖം. ലക്ഷ്യ ബോധവും നിശ്ചയ ദാര്‍ഢ്യവും ഉണ്ടാകും.
ഉത്രം: സ്ത്രീകൾ ലഹരി പദാര്‍ത്ഥങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം. ആരെയും വിശ്വാസപൂര്‍വം ഒന്നും ഏൽപ്പിക്കരുത്, ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ നന്നേ ബുദ്ധിമുട്ടും.
അത്തം: ധനചെലവ്, ദൂരയാത്രാക്ലേശം, ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും, പ്രവര്‍ത്തികളും, ശരീര ദുരിതമുണ്ടാകാതെ സൂക്ഷിക്കണം. ആരോഗ്യ നിലയില്‍ പ്രത്യേക ശ്രദ്ധ വയ്ക്കണം.
ചിത്തിര: പ്രതീഷിച്ചിരുന്ന അംഗീകാരം കൈ വിട്ടുപോയ അവസ്ഥ വരും, സ്ത്രീകള്‍ മൂലം അസ്വസ്ഥത, രേഖകളിൽ ഒപ്പുവയ്ക്കുമ്പോള്‍ സൂഷ്മതയോടെ കൈകാര്യം ചെയ്യണം.സഹോദരങ്ങള്‍ നിമിത്തം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം.
ചോതി : പ്രഭാതം പിന്നിട്ടാല്‍ എല്ലാവിധത്തിലും ഉള്ള സുഖാനുഭവങ്ങള്‍, ഇഷ്ട ഭക്ഷണലബ്ധി. അന്യദേശ വാസം, ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍, ആരോഗ്യപരമായി കരുതല്‍ വേണം.
വിശാഖം: ഗാംഭീരം പ്രകടിപ്പിക്കും, എല്ലാവരും അനുകൂലമായ രീതിയില്‍ പെരുമാറും. ഉല്ലാസകരമായ അനുഭവങ്ങൾ, സ്ത്രീകള്‍ മുഖേന സന്തോഷവും കിട്ടും, പങ്കാളിയുടെ ആരോഗ്യ സ്ഥിതി പ്രത്യേകം ശ്രദ്ധിക്കണം.
അനിഴം: കൃഷിയില്‍ നിന്നും ധന ലാഭം, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും, ധനലാഭം. വിദേശ യാത്ര തരപ്പെടും.
കേട്ട: നിര്‍ണ്ണായക നിമിഷങ്ങളിൽ ആത്മനിയന്ത്രണം പാലിക്കുന്നതിനാല്‍ ആപത്തുകളില്‍ നിന്നും രക്ഷ. വിമര്‍ശിച്ചു കൊണ്ടിരുന്നവര്‍ അനുകൂലമായി സംസാരിക്കും, സമ്മാന ലാഭം.
മൂലം: വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം, അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, ഗൃഹാന്തരീക്ഷം പൊതുവേ തൃപ്തികരമായിരിക്കും.
പൂരാടം: താല്‍ക്കാലിക ജോലി സ്ഥിരമാകും, പ്രശസ്ഥിയും വിജയവും ഉന്നത വിദ്യാഭ്യാസത്തിനു അനുമതി ലഭിക്കും, കീര്‍ത്തി പദവി എന്നിവ ലഭിക്കും.
ഉത്രാടം: സന്താനങ്ങള്‍ക്ക് അസുഖം, ജോലിക്കൂടുതല്‍ അനുഭവപ്പെടും, വിവാഹക്കാര്യത്തില്‍ അന്യരുടെ ഇടപെടല്‍ മൂലം അസ്വസ്ഥതകള്‍.
തിരുവോണം: അന്യദേശത്ത് തൊഴിലില്‍ കുഴപ്പങ്ങള്‍, ശത്രുക്കളുടെ ഉപദ്രവം വര്‍ദ്ധിക്കും. ദാമ്പത്യ സുഖം, ഇഷ്ടഭക്ഷണ ലബ്ധി, വിനോദയാത്ര. പ്രണയ ബന്ധത്തില്‍ സൂക്ഷമത വേണം. അലസത കാണിക്കരുത്.
അവിട്ടം: തീരുമാനങ്ങളില്‍ കര്‍ക്കശ നിലപാടെടുക്കും, വര്‍ദ്ധിച്ച ധനചെലവ്, ധനം സമ്പാദിക്കാന്‍ നന്നേ ബുദ്ധിമുട്ടും, കര്‍മ്മരംഗത്ത് പ്രയാസങ്ങൾ, ചതിയില്‍ അകപ്പെടും.
ചതയം: ബിസിനസില്‍ നേട്ടം, അനുകൂലമായ വിവാഹ ബന്ധം കിട്ടും. കലാ മത്സരങ്ങളില്‍ വിജയവും അംഗീകാരവും, യാത്രാഗുണം. സുഖസൗകര്യങ്ങൾ ആനുഭവിക്കും.
പൂരുരുട്ടാതി: സ്ത്രീകള്‍ക്ക് അഗ്‌നി സംബന്ധമായ അപകടങ്ങള്‍, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം, ജല യാത്രകള്‍, പണം കടം കൊടുക്കല്‍, അപഖ്യാതി കേള്‍ക്കല്‍ എന്നിവയ്ക്ക് സാദ്ധ്യത.
ഉത്രട്ടാതി: ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കും, അസൂയാലുക്കളുടെയും ശത്രുക്കളുടെയും വിരോധം മൂലം മാനഹാനിക്ക് സാദ്ധ്യത, സാമ്പത്തികമായി അവസ്ഥ മോശമായിരിക്കും.
രേവതി: ധനം കടം കൊടുക്കരുത്. ദേഹദുരിതമുണ്ടാകാതെ സൂക്ഷിക്കണം, ജലം, അഗ്‌നി എന്നിവയുമായിയുള്ള ബന്ധം സൂക്ഷിക്കണം, വീട്ടമ്മമാര്‍ക്ക് തന്റേതല്ലാത്ത കുറ്റങ്ങളാല്‍ വിഷമതകളുണ്ടാകും.