
ന്യൂയോർക്ക്: എതിരാളി ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായം തേടിയെന്ന ആരോപണം ഉയർത്തി ലോക ചാമ്പ്യൻ മാഗ്നസ് കാൾസൻ സ്വിൻക്ഫീൽഡ് കപ്പ് ചെസ് ടൂർണമെന്റിൽനിന്നു പിൻവാങ്ങി. ടൂർണമെന്റിന്റെ മൂന്നാം റൗണ്ടിൽ അമേരിക്കൻ താരം ഹാൻ നീമാനോടു തോറ്റ മാഗ്നസ് നാലാം റൗണ്ടിനു മുമ്പേ തന്റെ പിൻമാറ്റം അറിയിക്കുകയായിരുന്നു. ഇത് ലോക ചെസിൽ വൻ വിവാദത്തിനു വഴിമരുന്നിട്ടിരിക്കുകയാണ്. കരിയറിൽ ആദ്യമായാണ് ഒരു ടൂർണമെന്റിനിടെ കാൾസൺ പിൻമാറുന്നത്.