
മലപ്പുറം : നൂറ്റിയൊന്ന് പവൻ സ്വർണം ഒളിപ്പിച്ചെത്തിയ യാത്രക്കാരൻ കരിപ്പൂരിൽ പിടിയിൽ. ഇന്ന് പുലർച്ചെ ബെഹ്റിൻ വിമാനത്തിൽ എത്തിയ ഉസ്മാൻ എന്ന യാത്രക്കാരനാണ് മലദ്വാരത്തിൽ സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചത്. കൊടുവള്ളി സ്വദേശിയാണ് ഇയാൾ. എക്‌സ്രേ പരിശോധനയിലൂടെ കസ്റ്റംസാണ് സ്വർണവേട്ട നടത്തിയത്.
മൂന്ന് ക്യാപ്സൂളുകളായാണ് 808 ഗ്രാം സ്വർണ മിശ്രിതമാണ് 29കാരനായ ഉസ്മാൻ മലദ്വാരത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്നത്. ഇയാൾ സ്വർണം കടത്തുന്നതായി കസ്റ്റംസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് വിമാനം ഇറങ്ങിയ ഉടൻ ഇയാളുടെ നീക്കങ്ങൾ കസ്റ്റംസ് നിരീക്ഷിക്കുകയായിരുന്നു.