ഡൽഹി: സെമികണ്ടക്ടർ ഉത്പാദനത്തിൽ ഇന്ത്യ സ്വയം പര്യാപ്തമാകണമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. യു. എസ് - ഇന്ത്യ ബിസിനസ് കൗൺസിൽ സംഘടിപ്പിച്ച ഇന്ത്യ ഐഡിയ സമിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാവസായിക മുന്നേറ്റത്തിന് ഇത് അനിവാര്യമാണ്. കാർ, കംപ്യൂട്ടർ മുതൽ വിമാനങ്ങളും യുദ്ധ സാമഗ്രികളും വരെ നിർമിക്കുന്നതിന് സെമികണ്ടക്ടർ ആവശ്യമാണ്. ഇത്തരം വ്യവസായങ്ങൾ പ്രതിസന്ധിയെ നേരിടുന്ന അവസ്ഥയാണിന്നെന്നും അദാനി പറഞ്ഞു. യു.എസ് പിന്തുണ ഇക്കാര്യത്തിൽ നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു.