
തിരുവനന്തപുരം: കാട്ടാക്കടയിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ടു കുട്ടികൾ അടക്കം നാലുപേർക്ക് പരിക്കേറ്റു. ആമച്ചൽ, പ്ലാവൂർ എന്നിവിടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ബസ് കാത്തു നിന്ന രണ്ടു കുട്ടികൾക്കും ബസിറങ്ങുന്നതിനിടെ ഒരു യുവതിക്കും കുട്ടിക്കുമാണ് നായയുടെ കടിയേറ്റത്. നാട്ടുകാർ വിരട്ടി ഓടിക്കുന്നതിനിടെയാണ് ബസിറങ്ങുന്നവരെ നായ ആക്രമിച്ചത്.
കടിയേറ്റവരെ പ്രാഥമിക ചികിത്സയ്ക്കായി കാട്ടാക്കട, നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചു. ഇതിൽ ഒരാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഒറ്റപ്പാലത്തും സമാനരീതിിയിൽ പന്ത്രണ്ടുകാരന് തെരുവ് നായയുടെ കടിയേറ്റിരുന്നു, വരോട് അത്താണിയിൽ മനാഫിനെയാണ് നായ കടിച്ചത്. പ്രദേശത്ത് രണ്ടുപേർക്ക് കൂടി കടിയേറ്റിരുന്നു.