supreme-court-

ന്യൂഡൽഹി: ഭർതൃബലാത്‌സംഗത്തിന് നൽകുന്ന ഇളവ് ഭരണഘടനാ ലംഘനമാണെന്നും ഇത് ക്രിമിനൽ കുറ്റമാക്കണമെന്നും ആവശ്യപ്പെട്ട് സി.പി.എമ്മിന്റെ വനിതാ സംഘടനയായ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സുപ്രീംകോടതിയിൽ ഹർജി നൽകി. പങ്കാളിയുടെ അനുമതിയില്ലാതെ നടക്കുന്ന ഏത് ലൈംഗിക വേഴ്ചയുയും ക്രിമിനൽ കുറ്റമാണെന്നും അസോസിയേഷൻ ഹർജിയിൽ ചൂണ്ടിക്കാട്ടി.

ബലാത്സംംഗങ്ങൾ തടയുന്ന നിയമത്തിൽ വിവാഹിതയായ സ്ത്രീ,​ അവിവാഹിതയായ സ്ത്രീ എന്നിങ്ങനെ വേർതിരിച്ചിട്ടില്ല. അതുകൊണ്ട ്പങ്കാളിയുടെ അനുമതിയില്ലാതെയുള്ള ലൈംഗികബന്ധം ക്രിമിനൽ കുറ്റമാക്കണമെന്നാണ് മഹിളാ അസോസിയേൽൻ ആവശ്യപ്പെടുന്നത്. ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാണോ എന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഭിന്ന വിധി പ്രസ്താവിച്ചിരുന്നു,​ ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് രാജീവ് ശക്തിധറും അല്ലെന്ന് ജസ്റ്റിസ് ഹരി ശങ്കറും വിധിച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് മഹിളാ അസോസിയേഷൻ കോടതിയെ സമീപിച്ചിരിക്കുന്നത്.